Suicide | മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തു; പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് മരിച്ചത്.
ഇടുക്കി: മൊബൈൽ ഫോൺ (Mobile phone) അമിതമായി ഉപയോഗിക്കുന്നത് വീട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെ പത്താംക്ലാസ് വിദ്യാർത്ഥിയെ (Student) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് മരിച്ചത് (Hanging death).
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് മാതാവ് റസീല ഉണർന്നപ്പോൾ മകന്‍ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. ഇതേ തുടർന്ന് റസീല ഫോൺ വാങ്ങിവച്ചു.
ഉച്ചയോടെ ഫോൺ തിരികെ നൽകിയെങ്കിലും റസൽ വാങ്ങിച്ചില്ല. മുറിയിൽ പോയ റസലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...