Private Bus: വിദ്യാർഥി ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു, റോഡിലൂടെ വലിച്ചിഴച്ചു; ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി
Automatic door: ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഓട്ടോമാറ്റിക് ഡോറിനിടയിൽ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള്‍ എന്ന ബസിലെ ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കൊച്ചി: വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഓട്ടോമാറ്റിക് ഡോറിനിടയിൽ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള്‍ എന്ന ബസിലെ ജീവനക്കാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
ഡ്രൈവര്‍ എം.എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ആലുവ പമ്പ് ജങ്ഷനില്‍ വെച്ച് കുട്ടി ഇറങ്ങുന്നതിന് മുന്‍പ് കണ്ടക്ടര്‍ പിന്നിലെ വാതില്‍ അടച്ച് ബസ് മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓട്ടോമാറ്റിക് ഡോറിന് ഇടയിൽ കുടുങ്ങി പോയ വിദ്യാര്‍ത്ഥിയെ 50 മീറ്ററോളം വലിച്ചിഴച്ച് വാഹനം മുന്നോട്ട് പോയി.
ALSO READ: Thrissur skywalk: ശക്തൻ നഗറിൽ ഇനി യാത്ര ആകാശ നടപ്പാതയിലൂടെ; കേരളത്തിലെ ഏറ്റവും വലിയ ആകാശ നടപ്പാത
പാതിഭാഗം ബസിനുള്ളിലും തലയുള്‍പ്പടെയുള്ള ഭാഗം ബസിന് വെളിയിലുമായിരുന്നു. വഴിയാത്രക്കാരും ബസിലെ മറ്റ് യാത്രക്കാരും ഒച്ചവെച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ വാഹനം നിർത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടിയെ ചികിത്സ നല്‍കാതെ റോഡില്‍ ഉപേക്ഷിച്ച് പോയി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ. ബി. ഷെഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐ. സന്തോഷ്‌കുമാര്‍ അന്വേഷണം നടത്തി. സംഭവത്തിൽ ബസ് ജീവനക്കാര്‍ കുറ്റകാരാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...