കഠിന പരിശീലനത്തിലൂടെ നേടിയ വിജയം; ഖൊ ഖൊയിൽ തിളങ്ങി മലയാളി
മറ്റു കായിക ഇനങ്ങളെ പോലെ ഖോ ഖൊ നേരിട്ട് കണ്ടുപഠിക്കാന്‍ അവസരം കുറവ് ആണ്. അതിനാല്‍ ഏറെ കഠിനാധ്വാനം ചെയ്താണ് ഷ്രിബിൻ ഖോ ഖോയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത്. കൂട്ടുകാരോടൊപ്പം നന്നായി ഖോ ഖോ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകൻ വത്സൻ ആണ് ഷ്രിബിനെ പരിശീലനം നൽകി തുടങ്ങിയത്. ഏഴാം ക്ലാസ് മുതൽ ഷ്രിബിൻ ഖൊ ഖോ പരിശീലനം തുടങ്ങി.
മലപ്പുറം: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ കെ പി ഷ്രിബിന്‍. പുനെയില്‍ ഓഗസ്റ്റ് 4നാണ് മത്സരം നടക്കുന്നത്. മഹാരാഷ്ട്ര ടീമായ മുംബൈ ഖിലാഡിക്ക് വേണ്ടി ആണ് ഷ്രിബിൻ കളത്തിൽ ഇറങ്ങുന്നത്
ഓഗസ്റ്റ് 4 മുതല്‍ പുനെയില്‍ വെച്ച് നടക്കുന്ന ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് തിരൂർ നിറമരുതൂര്‍ സ്വദേശിയായ ഈ മിടുക്കന്‍. കിഴേടത്ത് പടിക്കല്‍ സുധാകരന്‍- ബേബിഗിരിജ ദമ്പതികളുടെ മകനായ ഷ്രിബിനാണ് മത്സരത്തിനൊരുങ്ങുന്നത്. നാട്ടില്‍ ചെറുപ്പം മുതലേ ഖൊ ഖൊ കളിക്കുന്നത് കണ്ടുവളര്‍ന്ന ഷ്രിബിന് അന്നുതൊട്ടേ തുടങ്ങിയതാണ് ഖൊ ഖൊയോടുള്ള ഇഷ്ടം.
മറ്റു കായിക ഇനങ്ങളെ പോലെ ഖോ ഖൊ നേരിട്ട് കണ്ടുപഠിക്കാന്‍ അവസരം കുറവ് ആണ്. അതിനാല്‍ ഏറെ കഠിനാധ്വാനം ചെയ്താണ് ഷ്രിബിൻ ഖോ ഖോയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത്. കൂട്ടുകാരോടൊപ്പം നന്നായി ഖോ ഖോ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകൻ വത്സൻ ആണ് ഷ്രിബിനെ പരിശീലനം നൽകി തുടങ്ങിയത്. ഏഴാം ക്ലാസ് മുതൽ ഷ്രിബിൻ ഖൊ ഖോ പരിശീലനം തുടങ്ങി.
ബിപിഎഡ് പഠനം പൂര്‍ത്തിയാക്കിയ ഷ്രിബിന്‍ വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിലെ പിജി വിദ്യാര്‍ഥികൂടിയാണ്. ഇന്ത്യൻ ഖോ ഖോ ടീമിന്‍റെ ഭാഗമായ ഷ്രിബിൻ ഇംഗ്ലണ്ടിനെതിരെ അവിടെ വച്ച് നടന്ന ചാംപ്യൻഷിപ്പിലും മധ്യപ്രദേശില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു
പോസ്റ്റല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടിയ ഷ്രിബിൻ ജോലിയില്‍ പ്രവേശിക്കുന്നതിനായി തയ്യാറെടുക്കുന്നതിനെയാണ് ഫൈനല്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും പൂര്‍ണപിന്തുണയില്‍ ജോലിയോടൊപ്പം ഖോ ഖോയും കൊണ്ടുപോകാനാണ് ഷ്രിബിന്റെ ആഗ്രഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...