ആദ്യം ചാടിപ്പോയി, ഇപ്പോൾ ആത്മഹത്യാശ്രമം, രോഗിയുടെ നില ഗുരുതരം
ഐസൊലേഷൻ വാർഡിൽ വച്ചാണ് രോഗിയുടെ ആതമഹത്യാ ശ്രമം. കോവിഡ് വാർഡിൽ തൂങ്ങി മരിക്കാനാണ് ശ്രമം നടത്തിയത്.
തിരുവനന്തപുരത്ത് കോവിഡ് ചികിത്സയിലിരുന്ന് ചാടിപ്പോയ രോഗി ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ. ഐസൊലേഷൻ വാർഡിൽ വച്ചാണ് രോഗിയുടെ ആതമഹത്യാ ശ്രമം. കോവിഡ് വാർഡിൽ തൂങ്ങി മരിക്കാനാണ് ശ്രമം നടത്തിയത്. അതീവ ഗുരുതരാവസ്ഥയിലാണ് രോഗി ഇപ്പോൾ.
ഇന്നലെയാണ് ജീവനക്കാരുെ കണ്ണ് വെട്ടിച്ച് കോവിഡ് ചികിത്സയിലിരുന്ന ആനാട് സ്വദേശി നാട്ടിലേക്ക് മുങ്ങിയത്. രോഗി കറങ്ങിയത് തരുവനന്തപുരം നഗരമധ്യം മുഴുവനും കറങ്ങിയ ശേഷമാണ് വീട്ടിലേക്ക് ബസ് കയറി പോയത്. ബേസിലും ഓട്ടോയിലും കയറി വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രോഗിയെ കയ്യോടെ പിടികൂടിയത് സ്ഥാലത്തെ ജന പ്രതിനിധിയും നാട്ടകാരും ചേർന്നായിരുന്നു.
Also Read: തമിഴിനാട്ടിൽ കോവിഡ് ബാധിച്ച് ഡിഎംകെ നേതാവ് മരിച്ചു...
തമിഴ്‌നാട്ടിൽനിന്നു മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.