തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യത. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും ഉയർന്നേക്കാം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ  മുന്നറിയിപ്പാണിത്. അതേസമയം ഇന്നലെ രാജ്യത്തും സംസ്ഥാനത്തും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വർഷം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന് ചൂട് രേഖപ്പെടുത്തിയത് ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ്. 38.6°c ആയിരുന്നു നേരത്തെ രേഖപ്പെടുത്തിയ ഈ വർ,ത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂരിലും, പാലക്കാടുമാണ് ഈ താപനില രേഖപെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു (36.2°c). രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ മധ്യപ്രാദേശിലെ രാജ്ഗഡിൽ ( 43°c) രേഖപ്പെടുത്തി.


Also Read: Solar Eclipse 2023: ആദ്യ സൂര്യഗ്രഹണം എപ്പോൾ, എവിടെ കാണാം? ​ഗ്രഹണ സമയത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തും


അതേസമയം സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11  മുതല്‍ 3  വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് രേഖപ്പെടുത്തിയ ചൂട് 


തൃശൂർ


വെള്ളാനിക്കര - 42 .9
പീച്ചി - 42 . 4 


പാലക്കാട്‌ 


മലമ്പുഴ - 42.1
പട്ടാമ്പി - 41
വണ്ണമട - 41
പോത്തുണ്ടി ഡാം - 40 .7
മംഗലം ഡാം - 40.7
കൊല്ലെങ്കോട് - 40.4
ഒറ്റപ്പാലം - 40.2
മണ്ണാർക്കാട് - 40
അടക്കപ്പുത്തൂർ - 40


കണ്ണൂർ


അയ്യങ്കുന്ന് - 40.8
കണ്ണൂർ AP - 40.1


നിലമ്പൂർ - 40.7
മുണ്ടേരി - 40.1


വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറവുള്ള സംസ്ഥാനം കേരളമാണ്; ഏഴ് വർഷത്തിൽ 3000 കോടി രൂപ ചെലവഴിച്ചു


തിരുവനന്തപുരം: രാജ്യത്ത് വിദ്യാർത്ഥികളുടെ ഏറ്റവും കൊഴിഞ്ഞുപോക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്കൂൾ സംവിധാനമാണ് കേരളത്തിലേതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 


പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ 2016 മുതൽ നടത്തുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും ഇതിന്റെ ഭാഗമാണ്.


പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 3000 കോടി രൂപ ചെലവഴിച്ചു. കിഫ്ബി,പ്ലാൻ,മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് ഈ വികസന പ്രവർത്തനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.


സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ അക്കാദമികമായ മുന്നേറ്റം ഉണ്ടാക്കാനും പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരണം നമ്മുടെ ടെക്സ്റ്റ് ബുക്കുകളെ കാലത്തിന് അനുസരിച്ചുള്ളതാക്കും . അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും പാഠപുസ്തകങ്ങളിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.