Sunny Leone: സണ്ണി ലിയോൺ തിരുവനന്തപുരത്ത്...എങ്ങനെ കാണാം ?
Sunny leone at Thiruvananthapuram: `ബുക്ക് മൈ ഷോ`യിലൂടെ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന നടക്കുക.
തിരുവനന്തപുരം: പ്രമുഖ മോഡലും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ തലസ്ഥാന നഗരിയിൽ എത്തുന്നു. അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാനായാണ് താരം എത്തുന്നത്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27, 28, 29 തീയതികളിലായി നടക്കുന്ന ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവെയ്ക്കുക. ജൂണ്‍ 29-ന് വൈകിട്ട് മൂന്നിനാണ് ഗ്രാന്റ് ഫിനാലേ നടക്കുക. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും നിർവ്വഹിക്കുക സണ്ണിലിയോൺ ആയിരിക്കും.
'ബുക്ക് മൈ ഷോ'യിലൂടെ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. പരിപാടിയുടെ സംഘാടകര്‍ ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ്. രണ്ടാംദിനമായ 28-ന് ഇന്ത്യയിലെ വിവിധ ഫാഷന്‍ അക്കാദമികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ മോഡല്‍ കമ്പനികളുടെ മല്‍സരവും നടക്കും.
ALSO READ: സിമ്പിൾ ആൻഡ് ഹമ്പിൾ.... നടി ശിവതയുടെ ചിത്രങ്ങൾ വൈറലാകുന്നു
ജൂൺ 27-ന് രാവിലെ 10.30-നാണ് കനകക്കുന്നിൽ ഡ്രീം ഫാഷൻ ഫെസ്റ്റിന് പതാക ഉയരുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. അതിനുശേഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും ലിറ്റില്‍ ചാംപ് എന്ന പേരില്‍ അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ അണിനിരക്കുന്ന റാംപ് വാക്കിങ് മല്‍സരവും നടക്കും. രാത്രി അന്താരാഷ്ട്ര ബാന്റുകളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
സമാപന ദിവസം രാവിലെ 11ന് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...