കൊച്ചി : ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള വിശ്വാസ വഞ്ചന കേസ് സംസ്ഥാന ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേജ് പരിപാടിക്കായി സണ്ണി ലിയോൺ പണം വാങ്ങിട്ടും പങ്കെടുത്തില്ലയെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിന്മേല്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു, ഈ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിന്മേലാണ് കേസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് കേസ്. കൊച്ചിയിലും വിദേശത്തുമായി വിവിധ സ്റ്റേജ് പരിപാടികൾക്കായി നടി 2016 മുതൽ 12 തവണയായി 39 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പങ്കെടുത്തില്ലെന്നുമാണ് ഷിയാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്. 2019ലാണ് ബോളിവുഡ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസിൽ സണ്ണി ലിയോൺ ഒന്നാം പ്രതിയും ഭർത്താവ് ഡാനിയൽ വെബ്ബറും നടിയുടെ മാനേജർ സണ്ണി രജനിയുമാണ് മറ്റ് പ്രതികൾ.


ALSO READ : Sunny Leone | സണ്ണി ലിയോണിൻറെ ഒരു മാസത്തെ വരുമാനം എത്രയെന്ന് അറിയാമോ?


കഴിഞ്ഞ വർഷം നടി പൂവാറിൽ എത്തിയപ്പോൾ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്തിരുന്നു. തന്റെ പ്രശ്നമല്ല സംഘാടകരുടെ പിഴവാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയതെന്ന് സണ്ണി ലിയോൺ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മാത്രമല്ല പരിപാടി വീണ്ടും സംഘടിപ്പിച്ചാൽ ഉദ്ഘാടനത്തിനെത്താൻ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും നടി അന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.


എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് അന്വേഷണം സംഘം നടിയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങവെ ഹൈക്കോടതി അതിൽ ഇടപ്പെട്ട് തടയുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.