Bineesh Kodiyeri ED: ബിനീഷ് കോടിയേരിയുടെ കേസിൽ ഇഡിക്ക് തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Bineesh Kodiyeris Money Laundering Case: കർണാടക ഹൈക്കോടതി ബിനീഷിന് അനുവധിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കർണാടക ഹൈക്കോടതിയാണ് 2021 ഒക്ടോബറിൽ കള്ളംപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജി തള്ളിയത്. കർണാടക ഹൈക്കോടതി ബിനീഷിന് അനുവധിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ 4 വർഷമായി ബിനീഷ് ജാമ്യത്തിലായതിനാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം.
ALSO READ: സിപിഎം അടപടലം തീരുമോ? ഈ ഭൂരിപക്ഷ കണക്കുകള്‍ കണ്ണുതള്ളിയ്ക്കും! മാറ്റം രണ്ട് കാര്യത്തില്‍ മാത്രം
അതേസമയം കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനു വേണ്ടി ഹാജരായ ജി. പ്രകാശ്, എ. എൽ വിഷ്ണു എന്നീ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ബിനീഷിനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും, സ്റ്റേയ്ക്കെതിരെ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും ഇരുവും കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇഡി ഹർജി തള്ളിയത്. അഡീഷണൽ സോളിസിറ്റര്ഡ ജനറൽ കെഎം നടരാജ് ഇഡി ഡയറക്ടർക്ക് വേണ്ടി ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.