കടൽക്കൊല കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകിയ ശേഷമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി
അന്താരാഷ്ട്ര കോടതിയോ വിധി പ്രകാരമുള്ള 2.17 കോടി രൂപയ്ക്ക് പുറമെയാണ് 10 കോടി രൂപകൂടി നഷ്ടപരിഹാരമായി നൽകേണ്ടത്.
New Delhi: കടൽക്കൊല കേസിൽ ഇറ്റാലിയൻ സർക്കാർ 10 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെച്ച ശേഷം മാത്രമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി (Supreme Court) വെള്ളിയാഴ്ച അറിയിച്ചു. കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്കും തകർന്ന ബോട്ടിന്റെ ഉടമയ്ക്കും നൽകേണ്ട നഷ്ട പരിഹാര തുകയാണ് ഇത്. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കെട്ടി വെച്ചാൽ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് ഒത്ത് തീർപ്പാക്കാൻ എതിർപ്പില്ലായെന്ന് കേരളം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇത് മുമ്പ് അന്താരാഷ്ട്ര കോടതിയോ വിധി പ്രകാരമുള്ള 2.17 കോടി രൂപയ്ക്ക് പുറമെയാണ് 10 കോടി രൂപകൂടി നഷ്ടപരിഹാരമായി നൽകേണ്ടത്. നഷ്ടപരിഹാരം വാങ്ങി കൊണ്ട് കേസ് (Case) ഒത്ത് തീർപ്പാക്കാൻ മരണപ്പെട്ട മത്സ്യ തൊഴിലാളികളുടെ ബന്ധുക്കൾ തയ്യാറാണെന്ന് ബുധനാഴ്ച്ച കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇനി ഏപ്രിൽ 19ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണനയിൽ എടുക്കുമെന്നും നഷ്ടപരിഹാര തുക കുടുംബങ്ങൾക്ക് വിതരണം ചെയ്യുമെന്നും അറിയിച്ചു.
പണം നൽകാനായി ഇന്ത്യ ബാങ്ക് (Bank) അക്കൗണ്ട് നമ്പർ നൽകിയാൽ ഉടൻ തന്നെ പണം കൈമാറാൻ തയ്യാറാണെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉടൻ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുമെന്നും മൂന്ന് ദിവസത്തിന് ഉള്ളിൽ തന്നെ പണം എത്തിയിട്ടുണ്ടെന്ന് ഉറപ്പാകുമെന്നും സുപ്രീം കോടതിയോട് (Supreme Court) പറഞ്ഞു.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിന്റെ സമുദ്രാതിർത്തിയിൽ വെച്ച് 1 മലയാളി ഉൾപ്പടെ 2 മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ (Italian Marines) നാവികരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അന്താരാഷ്ട്ര കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകിയ സാഹചര്യത്തിൽ കേസ് ഉടൻ തന്നെ തീർപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഇന്ന് ഹർജി പരിഗണിച്ചത്.
കേന്ദ്ര സർക്കാരിന് (Central Government) വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയാണ് സുപ്രീം കോടതിയോട് കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന് അഭ്യർഥിച്ചത്. ഏറെ നയതന്ത്ര പ്രാധന്യമുള്ള വിഷയമാണ് കടൽ കൊല കേസെന്നും അന്താരാഷ്ട്ര കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ നൽകിയ അപേക്ഷയിൽ പറഞ്ഞത്.
ALSO READ: നവീന്റെയും ജാനകിയുടെയും ഡാന്‍സ് ജിഹാദാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ്
2016 ലും കേന്ദ്ര സർക്കാർ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അന്ന് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താതെ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. 2020 ജൂലൈ 3നും ഇറ്റാലിയൻ നാവികരെ (Italian Marines) വിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇറ്റാലിയൻ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിനിടയിൽ ജയിൽ കഴിഞ്ഞിരുന്ന ഇവരെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ജാമ്യം നൽകി ജന്മനാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy