Idukki : മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam Case)  ജലനിരപ്പ്  (Waterlevel) 139 അടിയിൽ താഴെ തന്നെ നിർത്തണമെന്ന് ആവശ്യപ്പെട്ട് കേരളം (Kerala) നൽകിയ ഹർജി സുപ്രീം കോടതി (Supreme Court) ഇന്ന് പരിഗണിക്കും . ഇന്ന് ഹർജി (Petition)പരിഗണിക്കുന്ന സാഹചര്യത്തിൽ. മുല്ലപ്പെരിയാറിന്റെ മേൽനോട്ട സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതതല സമിതി യോഗത്തിൽ ജലനിരപ്പ് 137 അടിയിൽ തന്നെ നിലനിർത്തണമെന്ന് തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ചേർന്ന് യോഗത്തിലാണ് ജലവനിരപ്പ് 137 അടിയായി തന്നെ നിലനിർത്തണമെന്നും. ബാക്കി യുള്ള ജലം തമിഴ്നാട് കൊണ്ട് പോകണമെന്നും കേരളം ആവശ്യപ്പെട്ടത്. അതേസമയം മുല്ലപ്പെരിയാറിൽ  ജലനിരപ്പ് 138 അടിയിൽ കൂടുതൽ ഉയർന്നാൽ ജലം തുറന്ന് വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട് . ഇരുസംസ്ഥാങ്ങളുടെയും നിലപാട് മേൽനോട്ട സമിതി ഇന്ന് സുപ്രീം കോടതിയിൽ അറിയിക്കും.


ALSO READ: Mullaperiyar Dam Waterlevel: ജലനിരപ്പ് 137 അടിയായി നിലനിർത്തണം, തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകണമെന്ന് കേരളം


2018ൽ സുപ്രീംകോടതി നിർദ്ദേശിച്ചത് 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്നാണ്. യോ​ഗത്തിൽ ഇത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോളെന്നും കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂവെന്നും കേരളം അറിയിച്ചു.  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട സ്ഥിതി വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. 



ALSO READ: Mullaperiyar Case: 1886 ലെ പട്ടയ കരാറിൽ കേരള - തമിഴ്‌നാട് സർക്കാരുകൾക്ക് Supreme Court നോട്ടീസ് നൽകി


അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം (Kerala).



ALSO READ: Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിൽ മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെകട്ടറി


മുല്ലപ്പെരിയാര്‍ (Mullaperiyar) ഉന്നതതല സമിതി യോഗത്തില്‍ (High level meeting) കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണല്‍ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി,  തമിഴ്‌നാട് പ്രതിനിധി) സന്ദീപ് സക്‌സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.