തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർനിയമനം നൽകിയ ഉത്തരവ്  ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ സമർപ്പിച്ച കേസിന്റെ വിധി നാളെ. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ: പ്രേമചന്ദ്രൻ കീഴോത്ത്, ഡോ ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണർ- സർക്കാർ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്  വിസിയുടെ പുനർനിയമന ഹർജ്ജിയുമായി ബന്ധപ്പെട്ട് ആണ് .ഒക്ടോബർ 17 ന് ഹർജ്ജി യിന്മേലുള്ള വാദം പൂർത്തിയായിരുന്നു. ചാൻസലറായ ഗവർണർ വൈസ് ചാൻസലർക്ക് എതിരായി സത്യവാങ്മൂലം സുപ്രീംകോടതിയിൽ കൊടുത്തിരുന്നു. വിസി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ശുപാ ർശയുടെ അടിസ്ഥാനത്തിൽ  2021 നവംബർ 24 ന് ആണ് പുനർനിയമനം നൽകിയത്.


ALSO READ: പടയപ്പ മാത്രമല്ല; മൂന്നാറിലെ തോട്ടം മേഖലയ്ക്ക് വെല്ലുവിളിയായി മറ്റൊരു കാട്ടാന കൂടി


നിയമനകാലാവധി അവസാനിക്കുന്ന  ഒരൂ വിസി ക്ക് പുനർനിയമനം നൽകിയത് സംസ്ഥാനത്ത് ആദ്യമായാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം കൂടി സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയതിന് പാരിതോഷികമായാണ് വിസിയുടെ പുനർനിയമനമെന്ന് ആരോപണം ഉയർന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.