തിരുവനന്തപുരം/ കൊച്ചി:  ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗണ്സിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. എന്നാൽ, ജി.എസ്.ടി.നിയമങ്ങളിൽ  ജനങ്ങൾക്കും, നികുതിദായകർക്കും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്, കൗണ്സിലിന്റെ ശുപാർശ ആവശ്യമില്ലെന്നും, കൗണ്സിൽ നൽകുന്ന എല്ലാ ശുപാർശകളും അതേപടി അംഗീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നതുമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്‌ടി കൗൺസിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട കാര്യംമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജിഎസ്‌ടി നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയ കാലം മുതൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


എന്നാൽ ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ ജി.എസ്.ടി. നിയമങ്ങളിലെ വ്യാപാരിദ്രോഹപരമായ വകുപ്പുകൾ റദ്ദ് ചെയ്യുന്നതിന് തയ്യാറാകണം. കൂടാതെ, ജി.എസ്.ടി. യുടെ ആരംഭ ഘട്ടത്തിലെ 3 വർഷങ്ങളിലെ അസ്സസ്സ്മെന്റുകൾ, ഏറ്റവും ലഘുതരമായ രീതിയിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര  ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ