ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്  ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കോടതി കേസ് അവസാനമായി ലിസ്റ്റ് ചെയ്തതെങ്കിലും അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല.  കേസ് തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായിട്ടാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

.Also Read: Vande Bharat: ഷൊർണൂരിൽ സ്റ്റോപ്പ് വേണം; ഇല്ലെങ്കിൽ വന്ദേ ഭാരതിനെ തടയുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി


കേസ് അവസാനമായി പരിഗണിച്ചത് മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ  എത്തിയിരുന്നെങ്കിലും പരിഗണിക്കാതെ മാറ്റുകയായിരുന്നു. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്നുപേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിൽ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  2018 ജനുവരി 11 ന് സുപ്രീം കോടതി കേസിൽ നോട്ടീസയച്ചു. ശേഷം അഞ്ചു വർഷത്തിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത് 33 തവണയാണ്. ഹര്‍ജി നിരന്തരമായി മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിരുന്നു. 


Also Read: Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ! 


പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കിയത്.  ഇതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. കേസ് പരിഗണിച്ചപ്പോൾ കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗൻ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ കോടതി നോട്ടീസ് അയച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.