വഴിയരികിൽ നിന്നും രക്ഷിച്ച യുവാവ് മരണത്തിന് കീഴടങ്ങിയതിൽ അതീവ ദുഖമുണ്ടെന്ന് നടി സുരഭി ലക്ഷ്മി. രാത്രിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിട്ടുന്നവരെ രക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എനിക്ക് മുമ്പ് പല യാത്രികരും അതുവഴി പോയെങ്കിലും മുസ്തഫയെ രക്ഷിക്കാനായി മുന്നോട്ട് വന്നില്ല. അൽപം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനായെങ്കിൽ ഇപ്പോൾ ജീവൻ രക്ഷിക്കാമായിരുന്നു എന്നും സുരഭി ലക്ഷ്മി സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING


പാലക്കാട് പട്ടാമ്പി സ്വദേശി വയലശേരി മുസ്തഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു കഴിഞ്ഞ ചൊവാഴ്ച മാനസികാസ്വാസ്ഥ്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയി.  ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി.  പകൽ മുഴുവൻ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും ഇയാൾക്ക് യുവതിയേയും കുഞ്ഞിനേയും കണ്ടെത്താനായില്ല.  ശേഷം രാത്രിയായതോടെ പോലീസിൽ പരാതി നൽകിയശേഷം അയാൾ വീട്ടിലേക്ക് മടങ്ങി.  


ഈ സമയം നടന്നു തളർന്ന യുവതി കുഞ്ഞിനേയും കൊണ്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പോലീസുകാർ കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം വാങ്ങി നൽകി സ്റ്റേഷനിൽ ഇരുത്തുകയും യുവതിയുടെ കയ്യിൽ നിന്നും ഭർത്താവിന്റെ നമ്പർ വാങ്ങി അയാളെ വിളിച്ചു കാര്യം പറഞ്ഞുവെങ്കിലും സംസാരിച്ചു തീരുംമുമ്പേ അയാളുടെ ഫോൺ ഓഫ് ആയിപ്പോയി.  ശേഷം ഇയാൾ തന്റെ രണ്ടു കൂട്ടുകാരുമായി ഇളയ കുഞ്ഞിനൊപ്പം പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. 


കൂടെയുണ്ടായിരുന്ന കൂട്ടുകാർക്ക് ഡ്രൈവിങ് അറിയാത്തതുകൊണ്ട് പുറത്തിറങ്ങി പല വാഹനങ്ങൾക്കും കൈ കാണിച്ചുവെങ്കിലും ആരും നിർത്തിയില്ല.  ഇതിനിടയിലാണ് ഒരു ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത ശേഷം നടി സുരഭി ലക്ഷ്മി ആ വഴി വരുകയും ഇവർ കൈകാണിച്ചപ്പോൾ വാഹനം നിർത്തുകയും ചെയ്തത്. ശേഷം ജീപ്പിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെ കണ്ട് പോലീസ് കൺട്രോൾ റൂമിൽ സുരഭി വിവരം അറിയിക്കുകയും ചെയ്തു.  ഇതിനെ തുടർന്ന് പോലീസ് ഉടൻ അവിടെയെത്തുകയും യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സുരഭിയും കൂടെപ്പോയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.