കൊല്ലം: ഉത്ര കൊലക്കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതിയെന്ന് പോലീസ്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂരജ് കൊല നടത്തിയത്. ഉത്ര കൊലക്കേസില്‍ തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്ര വധക്കേസ്, സ്വർണ്ണം വിറ്റ് മദ്യപാനവും ദൂർത്തും


അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നു. കൊലപാതകം നടന്നു 90 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതുക്കൊണ്ട് തന്നെ സൂരജിന് സ്വാഭാവികജാമ്യം ലഭിക്കില്ല. അഞ്ചല്‍ ഉത്രാ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വകവരുത്താന്‍ ജയിലില്‍ വച്ച് സൂരജ് ഗൂഡാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. 


ഉത്രയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു‍; സൂജരിന്‍റെ പിതാവ് അറസ്റ്റില്‍!!


സെല്ലില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയോടൊപ്പം ചേര്‍ന്നാണ് ഗൂഡാലോചന നടത്തിയത്. കൊല്ലം റൂറൽ എസ്പി, ഹരിശങ്കർ, അഞ്ചൽ വനം വകുപ്പ് റേഞ്ച് ഓഫീസർ ജയൻ, മറ്റൊരു വനം വകുപ്പ് ഉദ്യോഗസ്ഥനെയും 4 പോലീസുകാരെയും വകവരുത്തുന്നതിനെ കുറിച്ചാണ് പ്രതി ചര്‍ച്ച ചെയ്തത്.