Suresh Gopi Bail | മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്, സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് സുരേഷ് ഗോപി കോടതിയെ അറിയിച്ചിരുന്നു
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സോഫി തോമസാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ ജനുവരി 24-ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്ന് സുരേഷ് ഗോപിയോട് കോടതി നിര്‍ദേശിച്ചു. കേസിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ 25,000 രൂപ, തുല്യത്തുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യം എന്നിവയിൽ വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് സുരേഷ് ഗോപി കോടതിയെ അറിയിച്ചിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങും വഴി തന്നെ തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ താൻ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
2023 ഒക്ടോബർ 27 നായിരുന്നു സംഭവം നടന്നത് . കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന സുരേഷ് ഗോപി തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെയ്ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യx മാധ്യമ പ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും താരം ഇത് വീണ്ടും ആവർത്തിച്ചു. ഇതോടെ മാധ്യമപ്രവർത്തക സുരേഷ് ഗോപിയുടെ കൈ തടുക്കുകയായിരുന്നു. തുടർന്നാണ് കേസ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.