വിവാഹ സഹായം വാഗ്ദാനം ചെയ്തവർ കാലുമാറി; സഹായഹസ്തവുമായി Suresh Gopi
നിശ്ചയിച്ച വിവാഹം സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങുമെന്ന സാഹചര്യത്തിൽ യുവതിക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി രംഗത്ത്.
കോട്ടയം: നിശ്ചയിച്ച വിവാഹം സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങുമെന്ന സാഹചര്യത്തിൽ യുവതിക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി രംഗത്ത്. വിവാഹത്തിന് സഹായം നൽകാമെന്ന് പറഞ്ഞവർ വാക്ക് മാറിയതാണ് യുവതിയെ കുഴക്കിയത്. വിവരമറിഞ്ഞ സുരേഷ് ഗോപി (Suresh Gopi) കൈത്താങ്ങുമായി എത്തികയായിരുന്നു.
ഇടുക്കി ദേവികുളം ഹൈസ്‌കൂളിന് സമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തത് മൂലം പിഡബ്ല്യൂഡി ഉപേക്ഷിച്ച ഷെഡ്ഡിൽ വർഷങ്ങളായി താമസിച്ചു വരുന്ന യുവതിക്കാണ് സഹായം നലഭിച്ചത്. യുവതിയുടെ വിവാഹം സെപ്തംബർ ഒൻപതിനാണ് നിശ്ചയിച്ചിരുന്നത്.
Also Read: Suresh Gopi: ഫോണില്ലെന്ന് സങ്കടം അറിയിച്ച് വിദ്യാർഥി, ദാ വന്നു ഫോണുമായി സുരേഷ് ഗോപി
പക്ഷേ ധനസഹായം വാഗ്ദാനം ചെയ്തവർ പിന്മാറിയത് മൂലം വിവാഹം നടക്കില്ലെന്ന അവസ്ഥയിലായി. യുവതിയുടെ പിതാവ് 21 വർഷം മുൻപ് മരിച്ചു പോയി. അമ്മ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം കഴിയുന്നത്. ഇപ്പോൾ കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷമായി അമ്മയ്‌ക്കും ജോലിയില്ല.
ഇത് മനസിലാക്കിയ ദേവികുളം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ഈ വിവരം സുരേഷ് ഗോപിയെ (Suresh Gopi) അറിയിക്കുകയായിരുന്നു. തുടർന്ന് പാർട്ടി ഇടുക്കി ജില്ലാ നേതൃത്വത്തെ വിളിച്ച് വിവരങ്ങൾ അറിയുകയും ചെയ്തു.
Also Read: ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി; വാക്കു പാലിക്കാനൊരുങ്ങി Suresh Gopi
ശേഷം ഇന്നലെ അടൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെക്ക് സുരേഷ് ഗോപി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുകയും ഈ സമയം യുവതിയെ ഇവിടെ എത്തിക്കാൻ ബിജെപിയുടെ ഇടുക്കി ജില്ലാ നേതൃത്വത്തോട് സുരേഷ് ഗോപി നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ശേഷം ക്ഷേത്ര പരിസരത്തുവെച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി യുവതിക്ക് കൈമാറുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.