ഇ കെ നായനാരുടെ ഭാര്യയെ സന്ദർശിച്ച് സുരേഷ് ഗോപി; പരിചയം പുതുക്കി പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു
സുരേഷ് ഗോപി നായനാർ സഖാവിന്റെ വീട്ടിൽ സന്ദര്ശനത്തിനെത്തിയത് ചെറുതായൊന്നും അല്ല ജനങ്ങളെ ഞെട്ടിച്ചത്
ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിതാറാം പാപ്പൻ റിലീസിനൊരുങ്ങുകയാണ്. ഒരു സൂപ്പർ താരത്തെക്കാൾ ഉപരി മനുഷ്യസ്നേഹിയായ സുരേഷ് ഗോപിയും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. തന്റെ എംപി ഫണ്ട് ഉപയോഗിച്ചും കയ്യിൽ നിന്ന് കാശ് ചിലവാക്കിയും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സിനിമയെ വെല്ലുന്ന മാസ്സ് ആണ് അദ്ദേഹം ജീവിതത്തതിൽ ചെയ്യുന്നത്. ഏറ്റവുമൊടുവിൽ ഒരു ചിത്രം ഇപ്പോൾ വളരെയധികം ചർച്ചയാവുകയാണ് സമൂഹ മാധ്യമങ്ങളിൽ.
ഒരു വയസ്സായ അമ്മയുടെ കൂടെ സുരേഷ് ഗോപി ചേർന്ന് നിൽക്കുന്ന ഈ ചിത്രം കണ്ട് പ്രേക്ഷകർ ചോദിച്ചുതുടങ്ങി ചില ചോദ്യങ്ങൾ. സുപരിചിതയല്ലാത്ത ആ അമ്മയുമായി സുരേഷ് ഗോപിക്ക് വലിയൊരു കഥയുണ്ട്. കെ പി ശാരദ ടീച്ചറിനോടൊപ്പമുള്ള ചിത്രമാണ് സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യയാണ് ശാരദ ടീച്ചർ. രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ ഈ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ്. ബിജെപി രാഷ്ട്രീയത്തിലുള്ള സുരേഷ് ഗോപി നായനാർ സഖാവിന്റെ വീട്ടിൽ സന്ദര്ശനത്തിനെത്തിയത് ചെറുതായൊന്നും അല്ല ജനങ്ങളെ ഞെട്ടിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സന്ദർശനം. ശാരദ ടീച്ചറെ നേരിൽ കാണുകയും മുൻപ് ഉണ്ടായിരുന്ന അതെ പരിചയം പുതുക്കുകയും ചെയ്‌തു. രാവിലത്തെ ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. ഇതിനിടയിലാണ് ഇവർ തമ്മിൽ ചിത്രമെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്‌തു . ഇതിന് ശേഷം പറശ്ശിനിക്കടവ് അമ്പലത്തിലും സുരേഷ് ഗോപി സന്ദർശനം നടത്തി. ഈ ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്. ഇപ്പോഴും നായനാർ സഖാവിന്റെ വീട്ടിൽ പോവുകയും പരിചയം പുതുക്കുകയും ചെയ്‌ത സുരേഷ് ഗോപിയാണ് യഥാർത്ഥ ഹീറോ എന്ന കമന്റുകളും വന്നു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...