തൃശൂര്‍: മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം തേടാനെത്തിയ മാധ്യമങ്ങളെ സുരേഷ് ഗോപി തള്ളി മാറ്റി. പ്രതികരിക്കാന്‍ തനിയ്ക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് സുരേഷ് ഗോപി വാഹനത്തിന് സമീപം നിന്ന മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍, സിനിമാ സ്റ്റൈലില്‍ മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി തട്ടിക്കയറുകയാണ് ഉണ്ടായത്. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും പറഞ്ഞ സുരേഷ് ഗോപി പ്രകോപിതനായി വാഹനത്തില്‍ കയറി പോകുകയായിരുന്നു. 


ALSO READ: 'അഡ്രസ് കണ്ടുപിടിച്ച് മുകേഷ് വീട്ടില്‍ എത്തി'; നടിയുടെ അമ്മയെ കടന്നുപിടിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്


ഇന്ന് രാവിലെയും ഈ വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം വിവാദമായിരുന്നു. വലിയൊരു സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുകേഷിന്റെ കാര്യം തീരുമാനിക്കേണ്ടത് കോടതിയാണ്. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിയ്ക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.