കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ കുടുംബത്തെ നേരില്‍ സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. അദ്ദേഹത്തിനൊപ്പം നടന്‍ ജോയ് മാത്യു, ബിജെപി നേതാവ് എം.ടി.രമേശ് എന്നിവരും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി മാമുക്കോയയുടെ കോഴിക്കോടുള്ള വീട്ടിലെത്തിയത്. മാമുക്കോയയുടെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണെന്നും ഭാവത്തിലും അഭിനയത്തിലും മികവ് പുലര്‍ത്തിയ അനുഗ്രഹീത  കലാകാരനായിരുന്നു മാമുക്കോയയെന്നും സുരേഷ് ഗോപി പറഞ്ഞു.കുടുംബാംഗങ്ങളുമായി കുറച്ചുനേരം സമയം ചെലവഴിച്ചാണ് നടന്‍ മടങ്ങിയത്. കര്‍മ്മ, ഒരുക്കം, ഉത്സവമേളം, എന്റെ പൊന്നുതമ്പുരാന്‍ എന്നീ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മാമുക്കോയയുടെ വീട്ടിലെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനുമുണ്ടായിരുന്നു. ഇരുപത് മിനിറ്റോളം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇവരും മടങ്ങിയത്. അപ്രതീക്ഷിതമായായിരുന്നു കഴിഞ്ഞ ഏപ്രില്‍ 26ന് മാമുക്കോയ ലോകത്ത് നിന്നും വിട പറഞ്ഞത്. എന്നാല്‍ നടന്റെ മരണത്തിന് മലയാള സിനിമാമേഖല അര്‍ഹിച്ച അംഗീകാരം നല്‍കിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമാമേഖലയിലെ പ്രമുഖരാരും അദ്ദേഹത്തിന്റെ മരണത്തില്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാര്‍ എത്താതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.ഈ നടന്മാരുടേയെല്ലാം മിക്ക സൂപ്പര്‍ ഹിറ്റ് സിനിമകളിലേയും സ്ഥിര സാന്നിധ്യമായിരുന്നു മാമുക്കോയ.


ALSO READ: 'കേരള സ്റ്റോറി' പ്രൊപഗാണ്ട സിനിമ; സംഘപരിവാറിൻറെ ലക്ഷ്യം തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി


എന്നിട്ടും പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാന്‍ ആരും എത്തിയില്ല. മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാന്‍ ഇരിക്കുന്ന സിനിമകള്‍ക്കു നേരെ ബഹിഷ്‌കരണാഹ്വാനം വരെ ഉണ്ടായി. ഇന്നസെന്റ് മരിച്ചപ്പോള്‍ അവിടേക്ക് താരങ്ങളുടെ കുത്തൊഴുക്കായിരുന്നുവെന്നും. ആ പ്രാധാന്യം എന്തുകൊണ്ട് മാമുക്കോയക്ക് നല്‍കിയില്ലെന്നുമായിരുന്നു ഉയര്‍ന്നു വന്ന ചോദ്യം. അതേസമയം കഴിഞ്ഞ ദിവസം ഇന്നസെന്റിന്റെ മകനും കൊച്ചുമകനും മാമുക്കോയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇന്നസെന്റ് മരിച്ചപ്പോള്‍ അന്ന് എത്താന്‍ സാധിച്ചില്ലെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് മാമുക്കോയ അവിടെ നേരിട്ടെത്തിയിരുന്നു. മലയാള സിനിമയില്‍ മാമുക്കോയയും ഇന്നസെന്‌റും ഒരുമിച്ചെത്തി മറക്കാന്‍ കഴിയാത്ത ഒരുപാട് ചിരിമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.


സന്ദേശം, ഗജകേസരി യോഗം, റാംജി റാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, കഥപറയുമ്പോള്‍, മനസ്സിനക്കരെ, രസതന്ത്രം, കഥതുടരുന്നു തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇവര്‍ ഒന്നിച്ചെത്തിയതാണ്. ഇനിയോരിക്കലും ഇത്തരമൊരു കൂട്ടുകെട്ട് മലയാള സിനിമയില്‍ ഉണ്ടാകില്ലയെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. സഹനടന്മാര്‍ എന്നതിലുപരി വ്യക്തിപരമായും നല്ല അടുപ്പത്തിലായിരുന്നു ഇരുവരും. അനുകരിക്കാന്‍ കഴിയാന്‍ സാധിക്കാത്ത രീതിയിലുള്ള ഭാവാഭിനയമാണ് ഇരുവരുടേയും. അതേസമയം മലയാള സിനിമയിലെ പ്രമുഖരാരും ഉപ്പ മരിച്ചപ്പോള്‍ എത്താതില്‍  വിശമമില്ലെന്നാണ് മാമുക്കോയയുടെ മകന്റെ പ്രതികരണം. എല്ലാവര്‍ക്കും തിരക്കല്ലേ നമ്മള്‍ അതും മനസ്സിലാക്കണമെന്നായിരുന്നു മകന്‍ പ്രതികരിച്ചത്.


മാര്‍ച്ച് 26നായിരുന്നു ഇന്നസെന്റ് മരിച്ചത്. കൃത്യം ഒരുമാസത്തിന് ശേഷം അതേ തീയ്യതിയിലാണ് മാമുക്കോയയും വിടപറഞ്ഞത്. മലയാള സിനിമയിലെ അനശ്വരരെല്ലാം ഓരോ കാലങ്ങളില്‍ മണ്‍മറയുമ്പോള്‍ അത് മലയാള സിനിമയ്ക്ക് നികത്താന്‍ കഴിയാത്ത നഷ്ടമാണ് മലയാള സിനിമയില്‍ സൃഷ്ടിക്കുന്നത്. ഇവര്‍ എല്ലാം ഒന്നിച്ചുണ്ടായിരുന്നത് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്നു തന്നെ യഥാര്‍ത്ഥത്തില്‍ പറയാവുന്നതാണ്. അന്ന് ഇറങ്ങിയ സിനിമകളും അങ്ങനെ തന്നെ. ആ കഥകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും. എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളായിരുന്നു അവയെല്ലാം. 


 


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.