തൃശൂര്‍: തൃശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന സംശയത്തിൽ ആരോ​ഗ്യ വകുപ്പ്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്നലെ മരിച്ചത്. ഇയാളുടെ സ്രവം വിദ​ഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപാണ് യുവാവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ജൂലൈ 21ന് യുഎഇയിൽ നിന്നെത്തിയ ഇയാൾ രോ​ഗലക്ഷണങ്ങൾ കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെയായിരിക്കും മൃതദേഹം സംസ്‌കരിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥാനത്ത് സ്ഥിരീകരിച്ച മങ്കിപോക്സ് വൈറസിന് തീവ്ര വ്യാപന ശേഷിയില്ലെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.  എ.2 വൈറസ് വകഭേദമാണ് മങ്കിപോക്‌സിന് കാരണമെന്നാണ് ജീനോം സീക്വന്‍സ് പഠനത്തില്‍ സ്ഥിരീകരിച്ചത്. എ.2 വൈറസ് വകഭേദത്തിന് തീവ്ര വ്യാപനശേഷിയില്ല. രാജ്യത്ത് ഇതുവരെ അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത് അതില്‍ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം സ്വദേശി രോ​ഗമുക്തി നേടി. മൂന്നുപേരും വിദേശയാത്രാ പശ്ചാത്തലമുള്ളവരാണ്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. 75 രാജ്യങ്ങളിലായി 20,000 പേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.


Also Read: Kerala Monkeypox Virus: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപന ശേഷിയില്ല


മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങളിലൊന്നാണ് മങ്കിപോക്‌സ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം വഴി രോഗം മനുഷ്യരിലെത്തും. ഈ മൃഗങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലേക്കെത്താം. വെസ്റ്റ് ആഫ്രിക്ക, സെൻട്രൽ ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന കുരങ്ങുകൾ, അണ്ണാൻ, ചിലയിനം എലികൾ തുടങ്ങിയവയിലെല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓർത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.


പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയാണ് മങ്കിപോക്‌സിന്റെ പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം ചർമ്മത്തിൽ ചിക്കൻ പോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ രൂപപ്പെടും. ഇ കുമിളകൾ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ ശരീരത്ത് കുമിളകൾ കണ്ടാൽ അത് കുരങ്ങുപനിയുടെ ലക്ഷണമായി തന്നെ കണക്കാക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.