ബംഗളൂരു: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലായതായി സൂചന.  ഇവരെ ബംഗളൂരുവിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവർ രണ്ടും, നാലും പ്രതികളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം ഏഴു മണിയോടെയാണ് ഇവരെ അറസ്റ്റു ചെയ്തത് എന്നാണ് റിപ്പോർട്ട്. ഇവരെ കേരളത്തിലേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണെന്നും രാവിലെയോടെ കൊച്ചിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്.  


Also read: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം; ആഭ്യന്തര മന്ത്രാലയം അനുമതി നൽകി 


ഇരുവരും ഒരുമിച്ചാണ് ഒളിവിൽ പോയതെന്നും തുടർന്ന് ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ കറങ്ങുകയായിരുന്നുവെന്നും ശേഷം രണ്ടായി പിരിഞ്ഞ് കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 


സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു.  എന്നാൽ സ്വപ്ണ ഗൂഡല്ലൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു ശ്രമിച്ചത്. ബംഗളൂരു പൊലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.  കസ്റ്റംസും, എൻഐഎയും ഒരുമിച്ചുള്ള നീക്കത്തിലാണ് ഇവരെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്.   


Also read: കോണ്‍സുലേറ്റ് സ്റ്റാഫ് അറ്റാഷെയുടെ പേരില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ല...!! വ്യക്തത വരുത്തി UAE


ഇതിനിടയിൽ സന്ദീപ് നായരുടെ വീട്ടിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം.  ഇവരെ നാളെ കൊച്ചിയിലെത്തിച്ചശേഷം എൻഐഎ വിശദമായി ചോദ്യം ചെയ്യും.  തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും. ബംഗളൂരു എൻഐഎ യൂണിറ്റാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.