തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്‌നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന റിമാൻഡിൽ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാണ്.Swapna Suresh നെ വിയ്യൂര്‍ ജയിലിൽ ഉണ്ടായിരുന്നപ്പോഴും ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിയിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്നാണ് അന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് സ്വപ്‌ന നേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ചതും പ്രമുഖര്‍ ആശുപത്രി സന്ദര്‍ശിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.


Also Read: Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 6 മരണം


അതേസമയം, വിദ്യാഭ്യാസ യോ​ഗ്യതകൾ സംബന്ധിച്ച് പഞ്ചാബിലെ ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചതെന്ന് വ്യക്തമായി. സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നല്‍കാന്‍ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു എന്നും വ്യക്തമായി. സര്‍ട്ടിഫിക്കറ്റിനായി ഒരുലക്ഷം രൂപയാണ് സ്വപ്ന നല്‍കിയത്. Mumbai ലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്. ഇത് ഹാജരാക്കിയാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന ജോലി നേടിയത്. 2017 ലാണ് ഈ സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് കിട്ടിയത്. 


Also Read:ആധാറിൽ പേരും വിലാസവും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള എളുപ്പ മാർഗം അറിയൂ..


എന്നാൽ 2017 മുതൽ ഇൗ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് പോലീസ്(Kerala Police) അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഥാപനം നടത്തിയ മറ്റ് ഇടപാടുക കൂടി പോലീസ് പരിശോധിച്ച് വരികയാണ്. വേറെയും നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ സ്ഥാപനം മുഖേനെ നിരവധി പേർക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം ഇത് സംബന്ധിച്ച് വ്യക്തത വന്നാൽ കൂടുതൽ അന്വേഷണം പലരിലേക്കും നീളുമെന്നതില്‌ തർക്കമില്ല.


 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


 

android Link - https://bit.ly/3b0IeqA


 

ios Link - https://apple.co/3hEw2hy