തന്‍റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടികൊണ്ട് പോയെന്ന് സ്വപ്ന സുരേഷ്; മുഖ്യമന്ത്രിക്കെതിരെ ശക്തമായ തെളിവുണ്ട്
കോടതി അനുവദിച്ചാൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ പങ്ക് വെളിപ്പെടുത്തും
പാലക്കാട്: മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി സ്വപ്ന സുരേഷ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ രഹസ്യമൊഴി നൽകിയത്.മുഖ്യമന്ത്രിയുടെ ദുബായ് യാത്രക്കിടെ കറൻസി നിറച്ച ബാഗ് തന്നെയാണ് കൊണ്ട് വന്നതെന്നും സ്വപ്ന പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജൻസികളോട് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്‍റെ മൊഴിയിൽ അന്വേഷണം വേണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. ഇപ്പോൾ പുറത്ത് വന്നത് ചെറുത് മാത്രമെന്നും ഇനിയും ഏറെ പറയാനുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യ മൊഴി ആയതിനാൽ കൂടുതൽ തുറന്ന് പറയാൻ കഴിയില്ല. മുഖ്യമന്ത്രിയും കുടുബവും സുരക്ഷിതരാണ്. തനിക്ക് മാത്രമാണ് പ്രശ്നം. കോടതി അനുവദിച്ചാൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ പങ്ക് വെളിപ്പെടുത്തും. വെളിപ്പെടിത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ല.
സരിതയടക്കമുള്ളവർ തന്‍റെ മൊഴി സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കരുത്. സരിതയെ അറിയില്ലെന്നും സരിത തന്‍റെ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും സ്വപ്ന പറഞ്ഞു. തനിക്കും കുടുംബത്തിനും ഇപ്പോഴും ഭീഷണിയുണ്ട്. പാലക്കാട്ടെ തന്‍റെ ഫ്ളാറ്റിൽ നിന്ന് പട്ടപ്പകൽ സരിത്തിനെ തട്ടികൊണ്ട് പോയി.പോലീസ് എന്ന് പറഞ്ഞ് വന്നവർക്ക് യൂണിഫോമോ ഐ.ഡി കാർഡോ ഉണ്ടായിരുന്നില്ല. സത്യം മാത്രമാണ് ഞാൻ പറയുന്നത്. ഒരു സത്രീ സത്യം തുറന്ന് പറഞ്ഞാൽ ഇവിടെ എന്തും സംഭവിക്കാം. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനവും പലവിധത്തിലുളള ഭീഷണി നേരിടുന്നുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
Also read: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച് വീണ്ടും സ്വർണ്ണക്കടത്ത് കേസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...