പാലക്കാട് : മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെ ചോദ്യമുനയിൽ നിർത്തുകൊണ്ട് ഷാജ് കിരണുമായിട്ടുള്ള സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയു ഫണ്ട് പോകുന്നത് തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലീവേഴ്സ് ചർച്ച വഴിയാണെന്ന് ഷാജ് കിരൺ സംഭാഷണമധ്യേ പറയുന്നു. ബിലീവേഴ്സിന്റെ അമേരിക്കയിലുള്ള അക്കൗണ്ട് വഴിയാണ് ഫണ്ട് വിനയോഗം നടത്തുന്നതെന്ന് ശബ്ദ രേഖയിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"പോരാടിയിട്ട് എന്താണ് കാര്യം? ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രിയാണ്. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ട് പോകുന്നത് ബിലീവേഴ്സ് വഴി എന്നാണ് പറയുന്നത്" സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയിൽ ഷാജ് പറയുന്നത്. കോടതിയിൽ രഹസ്യ മൊഴി നൽകിയതിന് ശേഷം ഷാജ് കിരണുമായി നടത്തിയ സംഭാഷണമാണ് സ്വപന് പുറത്ത് വിട്ടിരിക്കുന്നത്.


ALSO READ : Swapna Suresh: 'കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ പിണറായി വിജയൻ, ഞാൻ പാർട്ണർ', ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട് സ്വപ്ന സുരേഷ്



ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ഓഡിയോ ആണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന ഓഫീസിൽ വച്ചാണ് ഓഡിയോ പുറത്തു വിട്ടത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു സ്വപ്നയും ഓഫീസ് പരിസരവും. മാനസിക പീഡനം പരിധി വിട്ടത് കൊണ്ടാണ് തെളിവ് പുറത്തുവിടുന്നതെന്നും സ്വപ്ന പറ‍ഞ്ഞു.


ഷാജ് കിരണിന് നാളുകളായി അറിയാമെന്ന് സ്വപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.ശിവശങ്കറാണ് തനിക്ക് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നല്‍കിയതിന് ശേഷം കൊച്ചിയിൽ വച്ച് ഷാജുമായി നേരിട്ട് കണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞത് അനുസരിച്ചാണ് കണ്ടതെന്നും സ്വപ്ന പറഞ്ഞു. 


ALSO READ : Vijay Babu: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ‍്‍ച പരി​ഗണിക്കും; അറസ്റ്റിനുള്ള സംരക്ഷണം തുടരും


മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് തന്നെ സമീപിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതിന് പിറ്റേദിവസം തന്നെ സരിത്തിനെ തട്ടിക്കൊണ്ട് പോയി. ഒന്നരമണിക്കൂറിനകം സരിത്തിനെ ഷാജ് വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയിരുന്നത് കൊണ്ടാണ് സരിത്തിനെ കാണാതായപ്പോൾ ആദ്യം തന്നെ ഷാജിനെ വിളിച്ചത്. അശ്ലീല വിഡിയോ പുറത്തുവിടുമെന്ന് ഷാജ് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്ന് പറഞ്ഞതായും സ്വപ്ന പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.