Swapna Suresh vs Sivasankar | ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങൾ നൽകിട്ടുണ്ട് : സ്വപ്ന സുരേഷ്
ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി ശിവശങ്കർ ഐഎഎസിനെതിരെ തുറന്നടിച്ച് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ്. മൂന്ന് വർഷമായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഏറ്റവും അടുത്ത ഭാഗമാണെന്നും തങ്ങൾ തമ്മിൽ അനൗദ്യോഗിക കാര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ള എന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.
ശിവശങ്കറിന്റെ ആത്മക്കഥ അശ്വാത്ഥാമാവ് വെറുമൊരു ആനയുടെ പശ്ചാത്തലത്തിലാണ് സ്വപ്ന ശിവശങ്കറിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്. താനും ഒരു ആത്മക്കഥ എഴുതിയാൽ ശിവശങ്കറിന്റെ ഒരുപാട് രഹസ്യങ്ങൾ പുറത്ത് വരുമെന്നും സ്വപ്ന പറഞ്ഞു.
ALSO READ : നിയമനം നേടിത്തന്നത് ശിവശങ്കർ, രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടെന്ന് സ്വപ്ന സുരേഷ്
ഐടി വകുപ്പിൽ തനിക്ക് ലഭിച്ചത് ഒരു അഭിമുഖം പോലുമില്ലാതെ ഒറ്റ ഫോൺ വിളിയിലൂടെയാണ്. തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ആൾക്ക് ഇക്കാര്യം അറിയില്ല എന്ന് പറയാൻ എങ്ങനെ സാധിക്കുന്നു എന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.
അതേസമയം താൻ ശിവശങ്കറിന് ഐഫോൺ മാത്രമല്ല സമ്മാനമായി നൽകിട്ടുള്ളത്, നിരവധി സാധനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഐഫോൺ മാത്രം നൽകി ചതിച്ചു എന്ന് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് സ്വപ്ന പറഞ്ഞു. അങ്ങനെ ഒരു ഫോൺ കൊടുത്ത് അദ്ദേഹത്തെ ചതിക്കേണ്ട ആവശ്യം തനിക്കില്ല എന്നും സ്വപ്ന കൂട്ടിച്ചേർത്തു.
കോൺസുലേറ്റിൽ നിന്ന് രാജി വച്ചതും ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ ഈ അവസ്ഥയിൽ ആക്കിയതിൽ ശിവശങ്കറിന് പങ്കുണ്ട്. 3 വർഷത്തിലേറെയായി ശിവശങ്കർ തന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് സ്വപ്ന സുരേഷ് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തകമായി ഇറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിലെ ചില പരാമർശങ്ങൾക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും, ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നുമായിരുന്നു "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന പുസ്തകത്തില്‍ പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.