T Sidhique: വയനാട് ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്ത സംഭവം; പ്രളയബാധിതർക്കുള്ള കിറ്റെന്ന് ടി സിദ്ദിഖ് എംഎൽഎ
തെരഞ്ഞെടുപ്പ് ചട്ടം വന്നതോടെയാണ് കിറ്റ് വിതരണം നിർത്തിവച്ചതെന്ന് ടി സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി.
വയനാട്: യുഡിഎഫ് പ്രളയ ബാധിതർക്കായി നൽകാൻ സൂക്ഷിച്ച കിറ്റുകൾ ആണ് പിടികൂടിയതെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. തെരഞ്ഞെടുപ്പ് ചട്ടം വന്നതോടെയാണ് കിറ്റ് വിതരണം നിർത്തിവച്ചതെന്നും ഏതെങ്കിലും കിറ്റുകൾ തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ എൽഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് തോൽപ്പെട്ടിയിൽ പിടികൂടിയത്. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് തോൽപ്പെട്ടിയിൽ നിന്ന് കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ കണ്ടെത്തിയത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാൻ എന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: Wayanad Disaster: ദുരന്തത്തിന് മേലെ ദുരിതം; ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ
അതേസമയം ചൂരൽമല- മുണ്ടക്കൈ ദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളാണ് ലഭിച്ചതെന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യസാധനങ്ങളുമായി ദുരിത ബാധിതരും ഡിവൈഎഫ്ഐ പ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തി.
മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്ന് ദുരിത ബാധിതർ ആരോപിച്ചു. മൈദപൊടി, റവ ഉൾപ്പെടെയുള്ളവ ഭക്ഷ്യയോഗ്യമല്ല. നൽകുന്ന വസ്ത്രങ്ങൾ ഉപയോഗശൂന്യമല്ലെന്നും പരാതി.
സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. 5 കിറ്റുകളിലാണ് പഴക്കം ചെന്ന സാധനങ്ങൾ ഉൾപ്പെട്ടെതെന്നും കിറ്റുകൾ നിറച്ചത് പഞ്ചായത്ത് അല്ല, കിറ്റെത്തിച്ചത് സ്പോൺസർമാരാണെന്നും അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.