ഇടുക്കി: ജീവൻ പണയപ്പെടുത്തി സ്കൂളിലെത്തുന്ന അവവസ്ഥയാണ് തലയാര്‍ ജിഎല്‍പിഎസ് സ്‌കൂളിലെ കുരുന്ന് വിദ്യാർത്ഥികൾക്ക്. സ്കൂളിലെത്തുന്നതിനായി തടിപ്പാലത്തിലൂടെ വിദ്യാർത്ഥികൾ ചാടിക്കടക്കുന്ന ദൃശ്യം ഏവരെയും ഭയപ്പെടുത്തും തടികള്‍ അടന്നുപോയതിനാല്‍ അപടം സംഭവിക്കാതിരിക്കാന്‍ കുട്ടികള്‍ പാലത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരിടത്തേക്ക് ചാടി കടന്നാണ് സ്കൂളിൽ എത്തുന്നത്. ഇരവികുളം ദേശീയോദ്യത്തില്‍ നിന്നും എസ്റ്റേറ്റില്‍ നിന്നും ഒഴികിയെത്തുന്ന വെള്ളം കടന്നുപോകുന്നതിനായി സ്‌കൂളിന് സമീപത്ത് നിര്‍മ്മിച്ച തടിപ്പാലത്തിലാണ് കുട്ടികളുടെ അഭ്യാസപ്രകടനം.


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച പാലത്തിന്റെ തടികള്‍ക്ക് കേടിപാടുകള്‍ സംഭവിച്ച് എപ്പോള്‍ വേണമെങ്കിലും അടര്‍ന്നുവീഴവുന്ന അവസ്ഥയിലാണ്. നീളത്തിലും കുറുകെയും വെച്ചുകെട്ടിയ പാലത്തിന്റെ പലഭാഗങ്ങളും പൊള്ളയാണ്. ഇതിലൂടെ വേണം 47 ഓളം വരുന്ന കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതും തിരിച്ച് വീട്ടിലേക്കും മടങ്ങുന്നതും. തടിയുടെ ഇടയില്‍ കാല്‍ അകപ്പെട്ടാല്‍ അപകടം സംഭവിക്കുകയും ചെയ്യും. ജീവന്‍ കൈയ്യില്‍ പിടിച്ച് ഭയത്തോടെ കുട്ടികള്‍ ചാടുന്നത് കാണാം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാട്ടുകാര്‍ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.