Mullaperiyar Dam: മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ തമിഴ്നാട് മന്ത്രിമാർ ഇന്നെത്തും
Mullaperiyar Dam: മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ തമിഴ്നാട് മന്ത്രിമാർ (Tamil Nadu ministers) ഇന്നെത്തും. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആർ. ചക്രപാണി എന്നിവരാണ് സംഘത്തിലുള്ളത്.
ഇടുക്കി: Mullaperiyar Dam: മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ തമിഴ്നാട് മന്ത്രിമാർ (Tamil Nadu ministers) ഇന്നെത്തും. തമിഴ്നാട്ടിൽ നിന്നുള്ള അഞ്ച് മന്ത്രിമാരുടെ സംഘമാണ് ഇന്ന് അണക്കെട്ട് (Mullaperiyar Dam) സന്ദർശിക്കുന്നത്.
ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആർ. ചക്രപാണി എന്നിവരാണ് സംഘത്തിലുള്ളത്.
കൂടാതെ തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരും മന്ത്രിമാർക്കൊപ്പം (Mullaperiyar Dam Visit) എത്തും. സന്ദർശനം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നതും ശ്രദ്ധേയം.
സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 138.70 അടിയായി ഉയർന്നിട്ടുണ്ട് . ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിന്‍റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു.
സെക്കന്‍റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടത്. ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള കാരണമായത് മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്ത കനത്ത മഴയാണ്. മഴ കാരണം അഞ്ചു മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതാണ് അടച്ചിട്ട ഷട്ടറുകൾ വീണ്ടും തുറന്നത്.
പെരിയാറിലേക്ക് അധിക ജലം ഒഴുകിയെത്തിയത് നദിയിലെ ജലനിരപ്പ് ഉയരാനും ഇടയാക്കിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...