തൃശൂർ: ബസിലും ട്രയിനിലും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതി പിടിയിൽ. ബസിലും ട്രയിനിലും യാത്ര ചെയ്ത് യാത്രക്കാരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതിയെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കോയമ്പത്തൂർ ആട്ടുപ്പാളയം സ്വദേശി മീനാക്ഷി ആണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാവക്കാട് പോലീസ് സബ്-ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബനാസിനി ബസിൽ രാവിലെ ഒമ്പതോടെ യാത്ര ചെയ്തിരുന്ന മുത്തംമാവ് സ്വദേശിനിയുടെ ബാഗിൻ്റെ സിബ്ബ് തുറന്ന് പേഴ്സ് എടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.


ALSO READ: പോലീസുകാരെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍


ബാ​ഗിൽ നിന്ന് സിബ് തുറന്ന് പേഴ്സ് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് യുവതി ബസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ തടഞ്ഞുവച്ച് പോലീസിനെ വിവരം അറയിക്കുകയായിരുന്നു.


കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതിൽ പ്രതിക്കെതിരെ സമാന കുറ്റത്തിന് ഒല്ലൂർ കൊടകര ആലുവ കൊട്ടിയം സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.