Tata Elxsi : കിൻഫ്ര പാർക്കിൽ ടാറ്റ എലെക്സി; 4,000ത്തോളം തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി
Tata Elxsi Thiruvananthapuram അടുത്ത 3 വർഷത്തിനുള്ളിൽ 2500 പേർക്ക് നേരിട്ടും 1500 ഓളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കൂടാതെ ടാറ്റ എലെക്സി ഓരോ വർഷവും 800 ലധികം പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു
തിരുവനന്തപുരം : ലോകത്തെ തന്നെ മികച്ച ഡിസൈൻ, ടെക്നോളജി സേവനദാതാക്കൾ കിൻഫ്രയിൽ. ടാറ്റ എലെക്സി, അവരുടെ ഐ.ടി ബിസിനസ്സും അവരുടെ ഗവേഷണ വികസന സൗകര്യങ്ങളും കേരളത്തിൽ വിപുലീകരിക്കുന്നതിനായി കിൻഫ്രയുമായി ധാരണാപതം ഒപ്പിട്ടിരുന്നു. കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ നിർമ്മിച്ച കെട്ടിടം ടാറ്റ എലെക്സിക്ക് ഇന്ന് കൈമാറി.
67 കോടി രൂപ ചിലവിൽ 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 9 നിലകളുള്ള ഒരു കെട്ടിട സമുച്ചയമാണ് കിൻഫ്ര ഇവിടെ നിർമ്മിച്ചിരിക്കുന്നത്. ഐ.ടി ഐ.ടി.ഇ.എസ് സ്ഥാപനങ്ങൾ, സുഗമമായി പ്രവർത്തിക്കുന്നതിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്കുന്ന മൾട്ടി സ്റ്റോർ കെട്ടിടം ഗ്രീൻ ബിൽഡിംഗ് ആശയം അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്.
ഇതുവഴി അടുത്ത 3 വർഷത്തിനുള്ളിൽ 2500 പേർക്ക് നേരിട്ടും 1500 ഓളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കൂടാതെ ടാറ്റ എലെക്സി ഓരോ വർഷവും 800 ലധികം പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. ടാറ്റ എലെക്സി കിൻഫ്രയിലെ പുതിയ ഐടി കെട്ടിടത്തിൽ അവരുടെ വൈദദ്ധ്യം വിപുലീകരിക്കുന്നതോടൊപ്പം അവരുടെ ഗവേഷണ വികസന സൗകര്യങ്ങൾക്കായുള്ള വിഭാഗവും ഇതേ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.
ആരോഗ്യ മേഖല കമ്മ്യൂണിക്കേഷൻസ്, ട്രാൻസ്പോർട്ടേഷൻ, എന്നീ മേഖലകളിലും അവർ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, മൊബിലിറ്റി എന്നീ മേഖലകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ എലെക്സി നല്കി വരുന്നു. കൂടാതെ വാഹന നിർമ്മാണ മേഖലയിൽ ജാഗ്വാർ, ലാൻഡ് റോവർ, മെഴ്സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ സംരംഭങ്ങളുമായും ടാറ്റ എലെക്സി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.