THiruvananthapuram: കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ (One SingleTeacher Schools) 344 അധ്യാപകരെ (Teacher) സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുൻ എം പി  പി. കരുണാകരന്റെ നേതൃത്വത്തിൽ ഏകാധ്യാപകരുടെ സംഘടനയായ എ എസ് ടി യു ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാരിന്റെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നതുമായ ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും കുട്ടികളെ രാജ്യ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി1997-ൽ ആവിഷ്കരിച്ച ആശയമാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. 


ALSO READ: CPM Mega Thiruvathira | കൊവിഡ് നിയന്ത്രണങ്ങൾ കടലാസിൽ മാത്രം; CPM സമ്മേളനത്തിന് മാറ്റുകൂട്ടാൻ തിരുവാതിര; പങ്കെടുത്തത് 600 ലേറെ പേർ


കേരളത്തിൽ കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് മൾട്ടി ഗ്രേഡ് ലേർണിങ് സെന്റഴ്സ് നിലനിൽക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.