വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ഒരുങ്ങും; ആസ്ഥാനമന്ദിരത്തിന് 60 കോടി രൂപ
വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന സാങ്കേതിക സർവ്വകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിംഗ് സ്കൂളുകൾക്കായി 50 കോടിയും, ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും, ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ ലക്ഷ്യമാക്കി സാങ്കേതിക സർവകലാശാലയുടെ ബജറ്റ്. വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന സാങ്കേതിക സർവ്വകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടി രൂപ ചിലവഴിക്കും.
566.98 കോടി രൂപ വരവും 614.72 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം അംഗീകാരം നൽകി. വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധനകാര്യ സമിതി അധ്യക്ഷൻ ഡോ.പി.കെ.ബിജുവാണ് ബജറ്റ് അവതരിപ്പിച്ചത്.
വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന സാങ്കേതിക സർവ്വകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിംഗ് സ്കൂളുകൾക്കായി 50 കോടിയും, ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും, ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തിയിട്ടുണ്ട്.
പ്രൊഫഷണൽ ഡോക്യുമെന്റ് തയ്യാറാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സോഫ്‌റ്റ്‌വെയറിനു 75 ലക്ഷം, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാനുള്ള സാങ്കേതികവിദ്യാ പഠനകേന്ദ്രത്തിന് 50 ലക്ഷം, വിവിധ ഇ-ഗവേണൻസ് സംവിധാനങ്ങൾക്കായി 1 കോടി എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...