PremKumar: `എൻഡോസൾഫാൻ` പരാമർശം; പ്രേംകുമാറിനെതിരെ തുറന്ന കത്തുമായി `ആത്മ`
PremKumar: ചില സീരിയലുകൾ എൻഡോൾസൾഫാൻ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നുമായിരുന്നു പ്രേംകുമാർ പറഞ്ഞത്.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് തുറന്ന കത്ത് എഴുതി സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മ. സീരിയലുകൾക്കെതിരെ നടത്തിയ 'എൻഡോസൾഫാൻ' പരാമർശം പിൻവലിക്കണമെന്നാണ് ആവശ്യം.
പ്രേംകുമാർ വന്ന വഴി മറക്കരുത്. സീരിയൽ മേഖലയ്ക്കായി പ്രേംകുമാർ എന്തു ചെയ്തുവെന്നും തുറന്ന കത്തിലൂടെ ആത്മ സംഘടന ചോദിച്ചു.
'സീരിയൽ രംഗത്ത് കുറവുകളുണ്ടെങ്കിൽ അതിൽ മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടിക്ക് വേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ താങ്കളുടെ നിലപാടിനെ അപലപിക്കുന്നുവെന്ന്' ആത്മ പറഞ്ഞു.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയലുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്. ചില സീരിയലുകൾ എൻഡോൾസൾഫാൻ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നുമായിരുന്നു പ്രേംകുമാർ പറഞ്ഞത്.
സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
പരാമർശത്തിന് പിന്നാലെ നിരവധി താരങ്ങൾ പ്രേംകുമാറിനെതിരെ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.