തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്നുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.  പഴയകടയിൽ തിരുപുറം ഫെസ്റ്റിന് വേണ്ടി കെട്ടിയ പാലമായിരുന്നു തകർന്നത്. പാലത്തിന് മുകളിൽ നിന്നവർ താഴേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇത്തവണയും ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; ബെവ്‌കോയിൽ വിറ്റത് 154.77 കോടിയുടെ മദ്യം


അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 15 ഓളം പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചിലരുടെ നില ​ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. തടികൊണ്ട് നിർമിച്ച പാലമാണ് തകർന്നത്. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.


Also Read: Hanuman Favourite Zodiacs: ഹനുമാന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, നിങ്ങളും ഉണ്ടോ?


പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.  ഫെസ്റ്റിൽ പുൽക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു.  ഇതിൽ വെള്ളച്ചാട്ടം കാണാൻ ഒരു തടികൊണ്ട് താൽക്കാലികമായി നടപ്പാലം നിർമ്മിച്ചിരുന്നു അതാണ് തകർന്നത്.  പാളത്തിലേക്ക് ആളുകൾ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം


ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു


തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോബിസ് ഐസക്, ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻഎന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്
തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..