തിരുവനന്തപുരം: ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കെ.എസ് ആർ. ടി. സിയിൽ ശമ്പള വിതരണം തുടങ്ങി. 50 കോടി രൂപ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. 20 കോടി  രൂപ ധന വകുപ്പ് അധികമായി അനുവദിക്കുകയും ചെയ്തു. ഈ മാസം ആദ്യം 30 കോടി അനുവദിച്ചതിന് പുറമെയാണിത്. ഇതോടെയാണ് ശമ്പളത്തിന് ആവശ്യമായ തുക കണ്ടെത്താൻ മാനേജ്മെന്റിന്  കഴിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശമ്പളം നൽകുന്നതിന് 30 കോടി രൂപ കൂടി അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ഇന്നലെ ധന വകുപ്പിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ഇന്ന് ധന മന്ത്രി കെ.എൻ ബാലഗോപാലുമായും ആന്റണി രാജു ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് 20 കോടി രൂപ കൂടി അനുവദിക്കാൻ സർക്കാർ തയ്യാറായത്. ഇന്ന്  മുതൽ ശമ്പളം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.


ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സി നേരിടുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരിൻരെ ഉത്തരവാദിത്തമല്ലന്നാണ് ഗതാഗത മന്ത്രി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.പ്രതിപക്ഷ സംഘടനകൾ പണിമുടക്ക് നടത്തിയതിനാലാണ് ശമ്പളം നൽകാൻ സാധിക്കാതെ വന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.എന്നാൽ ഭരണ പക്ഷ അനുകൂല സംഘടനയായ സിഐറ്റിയുവും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ശമ്പള പ്രതിസന്ധിയിൽ ഇടപെടാൻ മന്ത്രി തയ്യാറായായത്.


അതേ സമയം  ആന്റണി രാജുവിന്റെ നിലപാട് തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത് എത്തി. ജീവനക്കാർ സമരം ചെയ്തത് കൊണ്ടല്ല ശമ്പളം നൽകാത്തതെന്നും  സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. അതേ സമയം ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ഭരണ പക്ഷ യൂണിയനുകളടക്കം ആവശ്യപ്പെടുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകാനാണ് യൂണിയനുകളുടെ തീരുമാനം.


82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകുന്നതിനായി വേണ്ടത്. എസ്.ബി.ഐ യിൽ നിന്ന് 45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം 17 ദിവസം  വൈകി നൽകിയത്. വിഷുവിനും  ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.