തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് രോ​ഗ ബാധ അതി തീവ്ര വ്യാപനത്തിലേക്ക്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ശതമാനം. കഴിഞ്ഞ ദിവസങ്ങളിലായി 10 ശതമാനത്തിൽ താഴെയായിരുന്നു സംസ്ഥാനത്തെ കോവിഡ് ബാധ നിരക്ക്. ഇന്ന് 5397 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ നിരക്ക് വർധിക്കുമെന്ന് ആരോ​ഗ്യ വകുപ്പിന്റെ മുന്നറിപ്പുണ്ടായിരുന്നു. അവ ശരിയാകുന്ന വിധമാണ് നിലവിലെ ദിനംപ്രതിയുള്ള കോവിഡ് നിരക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലകളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കോട്ടയം ജില്ലയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ല തിരിച്ചുള്ള കോവിഡ് (COVID 19) കണക്ക്-
കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56.


ALSO READ: രോഗിയായ ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ റേഷനരി വിറ്റ് വയോധികൻ


കോവിഡ് ബാധിച്ചവരിൽ 46 ആരോ​ഗ്യ പ്രവർത്തകരാണ്. 576 പേരുടെ രോ​ഗമുറവിടം വ്യക്തമല്ല. 85 പേർ സംസ്ഥാനത്തിന്റെ പുറത്ത് നിന്നും വന്നവരുമാണ്. ബാക്കി 4690 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ. കൂടാതെ ഇന്ന് 16 മരണങ്ങളാണ് (COVID Death) സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 2930 പേരായി. 


ALSO READ: പാലക്കാട് ഓടിക്കൊണ്ടിരുന്ന Car കത്തി: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു


4506 പേരുടെ ​രോ​ഗം ഇന്ന് ഭേദമായിയെന്ന് രേഖപ്പെടുത്തി. നിലവിൽ 2,64,984 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കൂടാതെ സംസ്ഥാത്ത് ഇന്ന് നാലിടങ്ങളിൽ പുതുതായി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ എഴുകോണ്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13), പാലക്കാട് ജില്ലയിലെ മുതലമട (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ആകെ 463 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy