തലശേരി: തലശേരി നഗരമധ്യത്തില്‍ ബോംബ് സ്‌ഫോടനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുകുന്ദ മല്ലര്‍ റോഡില്‍ ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 


ഇന്ന് ഉച്ചയോടെയാണ് ഉഗ്ര ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതാത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.


തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരമ്പ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്‍റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്‍റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്‍റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.


ബിജെപി അക്രമം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറല്ല എന്നതിന്‍റെ തെളിവാണ് ബിജെപി മണ്ഡലം ഓഫീസിന് സമീപം നടന്ന സ്‌ഫോടനമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു. ബിജെപി വലിയ അക്രമത്തിന് കോപ്പു കൂട്ടുന്നുവെന്നാണ് സ്‌ഫോടനം നല്‍കുന്ന സൂചനയെന്നും ഷംസീര്‍ പറഞ്ഞു.


പരിക്കേറ്റവരെ ജനറല്‍ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും എംഎല്‍എ പറഞ്ഞു.