അമ്മ എന്നല്ലാതെ ആ മോന് എന്നെ വിളിച്ചിട്ടില്ല.... സാഗര്‍ സൂര്യന്റെ അമ്മയുടെ നിര്യാണത്തില്‍ മനീഷ
നമ്മുടെ വീടുകളില്‍ നടക്കുന്ന കാര്യങ്ങളുടെ നേര്‍ക്കാഴ്ചയുമായി ആരംഭിച്ച `തട്ടീം മുട്ടീം` എന്ന സീരിയല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നമ്മുടെ വീടുകളില്‍ നടക്കുന്ന കാര്യങ്ങളുടെ നേര്‍ക്കാഴ്ചയുമായി ആരംഭിച്ച 'തട്ടീം മുട്ടീം' എന്ന സീരിയല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
മായാവതിയമ്മ(KPSC Lalitha)യും മകന്‍ അര്‍ജ്ജുനനും ഭാര്യ മോഹനവല്ലി(Manju Pillai)യും അവരുടെ മക്കളായ കണ്ണനും മീനാക്ഷിയും... ഇതായിരുന്നു സീരിയലിന്‍റെ ആരംഭ ഘട്ടത്തിലെ കുടുംബം. എന്നാലിപ്പോള്‍, ആ കുടുംബം വലുതായിരിക്കുകയാണ്. മീനാക്ഷിയുടെ ഭര്‍ത്താവ് ആദിശങ്കരനും, അമ്മ വാസവദത്തയും അച്ഛന്‍ പ്രവാസി ശങ്കരനും ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
എവിടെയും പോകില്ല, വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരും -ഋഷിരാജ് സിംഗ്
സ്ഥിരമായി കാണുന്നത് കൊണ്ട് മായാവതിയുടെ കുടുംബം സ്വന്തം കുടുംബമാണ് മലയാളി പ്രേക്ഷകര്‍ക്ക്. പരമ്പരയുടെ എല്ലാ എപ്പിസോഡുകളും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്.
ഏറെ വൈകി പരമ്പരയിലേക്ക് കടന്നു വന്നതാണെങ്കിലും കണ്ണനെയും മീനാക്ഷിയെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് ആദിയും സ്വന്തം കുട്ടിയാണ്.എന്നാല്‍, ആദിയായി സ്ക്രീനില്‍ നിറഞ്ഞു നിന്ന സാഗര്‍ സൂര്യയുടെ അമ്മയുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍.
താരത്തിന് കാവലായി ജലാല്‍, ദീപികയുടെ ബോഡിഗാര്‍ഡിന്‍റെ ശമ്പളം കേട്ടാല്‍ ഞെട്ടും!!
ആദിയുടെ അമ്മയായി പരമ്പരയില്‍ വേഷമിടുന്ന മനീഷയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്നലെ രാത്രിയാണ് 45കാരിയായ മിനി സൂര്യന്‍ അന്തരിച്ചത്.
മനീഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:
ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണു.... തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryan ന്റെ അമ്മ മിനി സൂര്യൻ (45 വയസ്സു) ഇന്നലെ രാത്രി മരണപ്പെട്ടു.. 'അമ്മ എന്നല്ലാതെ ഒരിക്കല്പൊലും ആ മോൻ എന്നെ വിളിചിട്ടില്ല. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം... പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്നു... സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...... പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ ... ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ.... നിശ്ശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു...