Accident: രോഗിയുമായി വന്ന ആമ്പുലൻസും ഓട്ടോയും കൂട്ടിയിട്ടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
Vamanapuram Accident: ആയൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ആംബുലൻസും കാരേറ്റ് ഭാഗത്തേക്ക് വന്ന ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
വാമനപുരം: വാമനപുരത്ത് രോഗിയുമായി വന്ന ആമ്പുലൻസും ഓട്ടോയും കൂട്ടിയിട്ടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവർ കൊല്ലം ഇളമാട് ചെറുവയ്ക്കൽ ഉഷാ മന്ദിരത്തിൽ അനീഷ് (33) ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി പുനലൂർ മേഡേൻ ഹൗസിൽ ബീന ( 41 )ക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് നാലിന് സംസ്ഥാന പാതയിൽ വാമനപുരം ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
ആയൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ആംബുലൻസും കാരേറ്റ് ഭാഗത്തേക്ക് വന്ന ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞാണ് രോഗിക്ക് പരിക്കേറ്റത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തിയാണ് ആംബുലൻസിൽ ഉള്ളവരെ പുറത്തെടുത്തത്. ആംബുലൻസിൽ ഉള്ളവരെ ഫയർ ഫോഴ്സിന്റെ വാഹനത്തിലും ഓട്ടോ ഡ്രൈവറെ 108 ആംബുലൻസിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.