Ezahmkulam Temple Issue: തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണത്; മാതാവിനേയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു
Ezhamkulam Devi Temple Child Issue: വീഴ്ചയിൽ കുഞ്ഞിന് പരിക്കേറ്റതാണ് അമ്മയ്ക്കും ക്ഷേത്ര ഭാരവാഹികള്ക്കുമെതിരെ കേസെടുക്കാനുള്ള കാരണം. ആദ്യം തൂക്ക വില്ലിലെ തൂക്കുകാരനായ സിനുവിനെ മാത്രം പ്രതിയാക്കിയായിരുന്നു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ ഒമ്പത് മാസം പ്രായമായ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു. ഉത്സവ കമ്മിറ്റി ഭാരവാഹികളായ സുധാകരൻ നായർ പത്മനാഭൻ നായർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വീഴ്ചയിൽ കുഞ്ഞിന് പരിക്കേറ്റതാണ് അമ്മയ്ക്കും ക്ഷേത്ര ഭാരവാഹികള്ക്കുമെതിരെ കേസെടുക്കാനുള്ള കാരണം. ആദ്യം തൂക്ക വില്ലിലെ തൂക്കുകാരനായ സിനുവിനെ മാത്രം പ്രതിയാക്കിയായിരുന്നു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. പിന്നാലെ ബാലവകാശ കമ്മീഷന്റെ ഇടപെടൽ ശക്തമായ പശ്ചാത്തലത്തിലാണ് അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതിചേർത്ത് കേസ് എടുത്തിരിക്കുന്നത്.
ALSO READ: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്ര നഗരിയാക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ
ജൂനിയർ ജസ്റ്റിസ് വകുപ്പ് കൂടി പോലീസ് മൂവർക്കുമെതിരെ ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പരാതി ഇല്ലെന്ന് രക്ഷിതാക്കൾ നിലപാട് എടുത്ത സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ രാത്രിയാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കവഴിപാട് കുഞ്ഞു താഴെ വീണ് പരിക്കേൽക്കുന്നത്. തൂക്കുകാരന്റെ കയ്യിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിന്റെ വലതു കൈക്ക് പൊട്ടലും നെറ്റിക്ക് മുറിവും ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.