Daksha: പ്രാർത്ഥനകൾ വിഫലം; വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി
Dead body of Daksha recoverd from river: വിഷം കഴിച്ചതിന് ശേഷമാണ് ദർശന പുഴയിലേയ്ക്ക് കുഞ്ഞിനെയും എടുത്ത് ചാടിയത്.
കൽപ്പറ്റ: വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അനന്തഗിരിയിൽ ദക്ഷയുടെ (5) മൃതദേഹമാണ് കണ്ടെടുത്തത്. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്താനായി കൽപ്പറ്റയിൽ നിന്നുള്ള അഗ്‌നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, കമ്പളക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, പൾസ് എമർജൻസി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, വെണ്ണിയോട് ഡിഫൻസ് ടീം, തുർക്കി ജീവൻ രക്ഷാസമിതി എന്നിവർ സംയുക്തമായി കഴിഞ്ഞ ദിവസം രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. മൂന്ന് ദിവസത്തെ തിരിച്ചിലിനു ശേഷം സംഭവം നടന്നിടത്തു നിന്ന് രണ്ട് കിലോ മീറ്ററോളം മാറിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി,കാൽ അറ്റുപോയി;മധ്യവയസ്കന് ദാരുണാന്ത്യം
പുഴയിലേക്ക് ചാടിയതിന് പിന്നാലെ അമ്മ ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ വിഷം കഴിച്ചതിനാൽ യുവതി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച നാല് മണിയോടെ ആയിരുന്നു ദർശനയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നാണ് അഞ്ച് വയസ്സുള്ള കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. 32കാരിയായ ദർശന മകളെയും കൊണ്ട് പാത്തിക്കൽ ഭാഗത്തേക്ക് നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ പാലത്തിന് മുകളിൽ നിന്ന് ചാടുന്നത് കണ്ട സമീപത്തെ താമസക്കാരനായ നിഖിൽ 60 മീറ്ററോളം നീന്തിയാണ് ദർശനയെ രക്ഷപ്പെടുത്തിയത്.
ദർശന വിഷം കഴിച്ചതിന് ശേഷമാണ് വീട്ടിൽ നിന്ന് അര കിലോ മീറ്ററോളം ദൂരത്തുള്ള പുഴയിലേയ്ക്ക് കുഞ്ഞിനെയും എടുത്ത് ചാടിയത്. മരിക്കുന്ന സമയത്ത് ദർശന നാല് മാസം ഗർഭിണിയായിരുന്നു. കൽപ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാർഥിനിയാണ് ദക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...