കല്യാണം നടത്തി രണ്ടര മണിക്കൂർ റോഡ് ബ്ലോക്കായി;മണ്ഡപം ബുക്ക് ചെയ്തവർക്കടക്കം കേസ്
100 കണക്കിന് വാഹനങ്ങൾ റോഡ് അരികിൽ പാർക്ക് ചെയ്തതതോടെ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി . പാലക്കാട് കെഎസ്ആർടിസി പരിസരം മുതൽ മേഴ്സി കോളേജ് ജംഗ്ഷൻ വരെയാണ് ഗതാഗത തടസ്സം ഉണ്ടായത്
പാലക്കാട്: കല്യാണ മണ്ഡപത്തിൽ എത്തിയവരുടെ വാഹനങ്ങൾ വന്ന് നിറഞ്ഞതോടെ റോഡിൽ വമ്പൻ ബ്ലോക്കായി. തിരക്ക് കൈവിട്ടു പോയതോടെ പോലീസ് കേസും ആയി. പാലക്കാടാണ് സംഭവം മേഴ്സി കോളേജ് ജംഗ്ഷന് സമീപത്തെ പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ എത്തിയവരുടെ വാഹനങ്ങളാണ് റോഡിൽ പാർക്ക് ചെയ്തത്.
100 കണക്കിന് വാഹനങ്ങൾ റോഡ് അരികിൽ പാർക്ക് ചെയ്തതതോടെ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി . പാലക്കാട് കെഎസ്ആർടിസി പരിസരം മുതൽ മേഴ്സി കോളേജ് ജംഗ്ഷൻ വരെയാണ് ഗതാഗത തടസ്സം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
പിന്നെ പറയാനുണ്ടോ ഗതാഗത തടസ്സത്തിന് കാരണക്കാരായ ഓഡിറ്റോറിയം ഉടമസ്ഥൻ, മണ്ഡപം ബുക്ക് ചെയ്ത വ്യക്തി, എന്നിവരെ പ്രതി ചേർത്ത് ടൗൺ സൗത്ത് പോലീസ് കേസും രജിസ്റ്റർ ചെയ്തു. കല്യാണ മണ്ഡപത്തിൽ നടക്കുന്ന വലിയ വിവാഹ സർക്കാരങ്ങളോടനുബന്ധിച്ച് ഇത്തരം ഗതാഗത തടസ്സം സ്ഥിരമായി ഉണ്ടാകാറുണ്ട്. മണ്ഡപത്തിന് ഉൾക്കൊള്ളാവുന്ന ആളുകൾക്കനുസരിച്ച് പാർക്കിംഗ് സൗകര്യം ഇല്ലാത്തതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം.
വലിയ വിവാഹങ്ങൾക്ക് താൽക്കാലിക പാർക്കിംഗ് സംവിധാനങ്ങൾ കണ്ടെത്തുകയോ, ആവശ്യത്തിന് പ്രൈവറ്റ് സെക്യൂരിറ്റി സ്റ്റാഫിനെ നിയോഗിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം . രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ പലപ്പോഴും ബ്ലോക്കിൽപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.