ഡൽഹി:  കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ. കെ മുരളീധരൻ എംപിക്ക് നൽകിയ കത്തിലാണ് ഇതുസംബന്ധിച്ച് അദ്ദേഹം വിശദീകരണം നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു എയിംസ് സ്ഥാപിക്കുകയെന്നതാണ് കേന്ദ്ര നയമെന്ന് ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഏറെ കാലത്തെ ആവശ്യമാണ് സംസ്ഥാനത്തിന് ഒരു എയിംസ് അനുവദിക്കണമെന്നത്.

 

പദ്ധതിക്കായി കേരളം നാലു സ്ഥലങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് മുരളീധരന് നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യസഹമന്ത്രി സൂചിപ്പിക്കുന്നു. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി തേടി ആരോഗ്യമന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതു ധനമന്ത്രാലയത്തിന്റെ സജീവപരിഗണനയിലാണ്. ധനമന്ത്രാലയത്തിന്റെ അനുമതി തത്വത്തിൽ ലഭിച്ചാൽ മറ്റു നടപടിക്രമങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നോട്ട് നീങ്ങാം. പദ്ധതി യാഥാർഥ്യമാക്കുന്നത് എപ്പോഴാണെന്ന കാര്യത്തിൽ കേന്ദ്ര സഹമന്ത്രി കത്തിലൂടെ ഉറപ്പുകളൊന്നും നൽകിയിട്ടില്ല.

 

കേരളം നിർദേശിച്ചിട്ടുള്ള നാലു സ്ഥലങ്ങളിൽ എവിടെയാണ് എയിംസ് സ്ഥാപിക്കുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടില്ല. ധനമന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാൽ ഉടൻ തന്നെ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നോട്ട് നീങ്ങാം. കേരളം നിർദേശിച്ചിരിക്കുന്ന നാലു സ്ഥലങ്ങളിലും ഇനി ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന ഉൾപ്പെടെ നടക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും എയിംസ് എവിടെ സ്ഥാപിക്കണമെന്നുള്ള തീരുമാനം കേന്ദ്രം സ്വീകരിക്കുക.

 

മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക് കൂടി സേവനം ലഭിക്കുന്നതിന് മുൻഗണന നൽകിയാകും എയിംസ് സ്ഥാപിക്കുക. തമിഴ്നാട്ടിൽ മധുരയിലാണ് എയിംസ് സ്ഥാപിക്കുന്നത്.അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. തെക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് കൂടി എത്തുന്നതിന് വേണ്ടിയാണ് തമിഴ്നാട്ടിൽ മധുര പോലെയുള്ള ഒരു സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള തീരുമാനം സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.