കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രോട്ടോക്കോൾ ഉടൻ നചപ്പിലാക്കണമെന്ന് കോടതി. ക്രിമിനൽ നീതി നിർവ്വഹണത്തിന്റെ  ഭാഗമായി പൊലീസ് ഡോക്ടർമാർക്കും മജിസ്ട്രേറ്റിനും മുന്നിലെത്തിക്കുന്നവരുടെ കാര്യത്തിൽ പ്രോട്ടോക്കോൾ വൈകരുതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെയും ജു‍ഡീഷ്യൽ ഓഫിസർമാരുടെയും സംഘടനകളുടെ അഭിപ്രായം പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനു മുന്നേ അറിയുന്നത് ഉചിതമാകുമെന്നും കോടതി പറഞ്ഞു. കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട്   കോടതി സ്വമേധയാ പരിഗണിച്ച കേസാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനെയും കെജിഎംഒഎയും കേസിൽ കക്ഷി ചേർത്തു. കൂടാതെ മരിച്ച വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ  നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ കോടതി ഉത്തരവിടുന്നില്ലെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനം അറിയിക്കട്ടെ എന്നും വ്യക്തമാക്കി. കേസ് വീണ്ടും മറ്റന്നാൾ പരി​ഗണിക്കും.


ALSO READ:  സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാ 


അതേസമയം ഡോക്ടർ വന്ദനാ ദാസ് കൊലപാതകത്തിലെ പ്രതി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. എയ്ഡഡ് സ്കൂൾ ആയ വെളിയം ഉപജില്ലയിലെ  യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.