പത്തനംതിട്ട: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ് ജയകുമാർ ആണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ രണ്ടാമത്തെ ഭർത്താവുമായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന് (26) ആണ് വധശിക്ഷ വിധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പീഡനം, കൊലപാതകം, ക്രൂരമായ മർദ്ദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തമിഴ്നാട് സ്വദേശികളായ ഇവർ കുമ്പഴയിൽ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ് പാണ്ഡ്യൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.


ALSO READ: ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു; ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി


2021 ഏപ്രിൽ അഞ്ചിന് കുമ്പഴയിലെ വാടക വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസിൽ 2021 ജൂലൈ അഞ്ചിന് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇയാൾ തമിഴ്നാട്ടിൽ വച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് കണ്ടെത്തി.


ശരീരത്തിൽ ഒട്ടേറെ മുറിവുകളുമായി കുഞ്ഞിനെ വീട്ടിൽ വച്ച് അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെ അലക്സ് പാണ്ഡ്യൻ മർദ്ദിച്ചു. തുടർന്ന് യുവതി നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗീകാതിക്രമം; 4 പേർക്ക് കഠിന തടവും പിഴയും


പിന്നീട് നടത്തിയ അന്വേഷണത്തിൽ കേസ് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതി ഇതിനിടെ രണ്ട് തവണ ചാടിപ്പോകാനുള്ള ശ്രമം നടത്തിയിരുന്നു. അതേസമയം, കേസിൽ പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റം തെളിയിക്കാൻ പോലീസിനായില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.