വരുമാനം കണ്ടെത്താൻ വാഹന പരിശോധന ശക്തമാക്കുന്നു; വരും ദിവസങ്ങളിൽ പോലീസ് വാഹന പരിശോധന ശക്തമാക്കും
സംസ്ഥാനത്ത് വാഹന പരിശോധന കൂട്ടണമെന്ന് ആഭ്യന്തര വകുപ്പിന് ധനവകുപ്പിന്റെ ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് വാഹന പരിശോധനയിലൂടെ വരുമാനം കണ്ടെത്തണമന്ന നിർദേശം ധന വകുപ്പ് ആഭ്യന്തര വകുപ്പിന് മുമ്പാകെ വച്ചിരിക്കുന്നത്.വാഹന പരിശോധന ഇരട്ടിയാക്കണമെന്നാണ് ധന വകുപ്പിന്റെ ശുപാർശ. ധന വകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കും. രാത്രി കാല പരിശോധനയും
കൂടുതൽ വ്യാപകമാക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടത്തുന്നതിനുള്ള പരിശോധന കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയാണ്. ഇതും ഉടൻ പുനാരാരംഭിക്കും. ഇരു ചക്രവാഹനത്തിൽ പിൻയാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാണെന്ന നിയമവും കർശനമാക്കും. പോലീസ് ഉന്നതതല യോഗത്തിലും വാഹനപരിശോധനകൾ ശക്തമാക്കണമെന്ന് ഡിജിപി നിർദേശിച്ചിരുന്നു.
Also read: വധഗൂഢാലോചന കേസ്; ഫോണിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ
സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കിയാൽ വരുമാനത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് ധന വകുപ്പിന്റെ കണക്കുക്കൂട്ടൽ. നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധനവകുപ്പിന്റെ ശുപാർശ. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. കിഫ്ബി വഴിയും മറ്റും കടമെടുത്തുമായിരുന്നു ഇതുവരെ മുന്നോട്ട് പോയതെങ്കിൽ ഇനി അതും എളുപ്പമാകില്ലാന്നാണ് വിലയിരുത്തൽ. കടമെടുക്കുന്നതിനുള്ള പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...