തിരുവനന്തപുരം: കുടിശ്ശിക തീർക്കുന്നതിനായി 57 കോടി രൂപ അനുവധിക്കണമെന്ന സംസ്ഥാന പോലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളി. പമ്പുടമകൾക്ക് മാത്രമായി സേന 200 കോടി രൂപയാണ് അടയ്ക്കാനുള്ളത്. കുടിശ്ശിക തീർക്കാനായി പണം ആവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പിനെ പോലീസ് മേധാവിയാണ് സമീപിച്ചത്. എന്നാൽ സംസ്ഥാനത്തെ പോലീസ് സേനയുടെ ആവശ്യത്തെ തള്ളുന്ന നിലപാടാണ് സംസ്ഥാന ധനവകുപ്പ് സ്വീകരിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണാനുമതിയില്ലാതെ പണം ചിലവഴിച്ചതാണ് കുടിശ്ശിക ഉണ്ടാകാനുള്ള കാരണമെന്നാണ് കണ്ടെത്തൽ. അതിനാൽ തന്നെ ഇത്തരത്തിൽ ഭരണാനുമതിയില്ലാത്ത കുടിശ്ശിക ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ്സംസ്ഥാന പോലീസിനെ അറിയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കു വേണ്ടിയാണ് സംസ്ഥാന പോലീസ് മേധാവി 57 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.


ALSO READ: 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളോണോ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു 


അതേസമയം കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ സ്യൂട്ട് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിശദമായി പരി​ഗണിക്കേണൺ്ട വിഷയമാണിതെന്നും വിപുലമായ ബഞ്ചാണ് ഉചിതമെന്നുമാണ് നിലപാട്. പ്രാഥമിക വാദങ്ങളിൽ കേന്ദ്രത്തിന് മുൻതൂക്കമുണ്ട്. ഉടനെ അധിക കടം എടുക്കാനാകില്ലെന്ന നിലപാടും കോടതി എടുത്തു. അഞ്ചം​ഗ ബെഞ്ചാവും നിലവിലെ സാഹചര്യത്തിൽ ഹർജി പരി​ഗണിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.