Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ഒക്ടോബർ ഒന്നുവരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ഒക്ടോബർ ഒന്നുവരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.
പ്രവേശന നടപടികളിൽ കൊറോണ മാനദണ്ഡം (Covid19) കൃത്യമായി പാലിക്കണമെന്നാണ് നിർദേശം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചിരിക്കുന്നത്.
Also Read: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തിയാൽ പ്രവേശനം (Plus One) നേടാം. പ്രവേശനം കൊറോണ മാനദണ്ഡം പാലിച്ചാണ്. ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്.
ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലികക്കാർക്ക് വേണ്ടിവന്നാൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം.
Also Read: PM Modi US Visit: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം
എന്നാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂള്‍ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...