Ayodhya train from Kerala: അയോധ്യയിലേക്കു കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ റദ്ദാക്കി; ഉത്തരേന്ത്യൻ തീർത്ഥാടകർ കാരണമെന്ന് റെയിൽവേ
Kerala to Ayodhya Train: യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ആവശ്യത്തിന് കോച്ചുകൾ ലഭിക്കാത്തതാണ് കാരണമെന്ന് റെയിൽവേ പറഞ്ഞു.
പാലക്കാട്: പാലക്കാട് ജംഗ്ഷനിൽ നിന്നും ഇന്ന് അയോധ്യയിലേക്ക് തീർത്ഥാടകരുമായി പുറപ്പെടേണ്ടിയിരുന്ന അയോധ്യ ആസ്താ സപെഷൽ ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വൻ തിരക്കാണ് ഇതിനു കാരണമെന്നാണ് റെയിൽവേ ഇതിന് വിശദീകരണം നൽകുന്നത്.
യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ആവശ്യത്തിന് കോച്ചുകൾ ലഭിക്കാത്തതാണ് കാരണമെന്ന് റെയിൽവേ പറഞ്ഞു.
ബുക്ക് ചെയ്ത യാത്രക്കാരെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. മുൻകൂട്ടി പറഞ്ഞ തീയ്യതികളിൽ മാറ്റമുണ്ടായാലും അത് നേരത്തെ അറിയിക്കും. കൂടാതെ തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനും ഉണ്ടാകില്ല.
ALSO READ: 15 പ്രതികൾക്കും വധശിക്ഷ, രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി
അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടു റെയിൽവേ ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം ആഴ്ച്ചയോടെ ഇതിനെക്കുറിച്ച് വ്യക്തത വരുമെന്നാണ് തിരുവനന്തപുരം ഡിവിഷൻ പിആർഒ അറിയിച്ചത്. കേരളത്തിൽ നിന്നും അയോധ്യയിലേക്ക് പാലക്കാട് നിന്നുമുള്ള ആദ്യ സർവ്വീസ് ആണ് ഇന്നു മുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.